Image

തൃശ്ശൂര്‍ മാന്ദാമംഗലത്ത്‌ അര്‍ധരാത്രി ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സംഘര്‍ഷം; നിരവധി പേര്‍ക്ക്‌ പരിക്ക്‌; 120 പേര്‍ക്കെതിരെ കേസ്‌

Published on 18 January, 2019
തൃശ്ശൂര്‍ മാന്ദാമംഗലത്ത്‌ അര്‍ധരാത്രി ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സംഘര്‍ഷം; നിരവധി പേര്‍ക്ക്‌ പരിക്ക്‌; 120 പേര്‍ക്കെതിരെ കേസ്‌
തൃശ്ശൂര്‍: രണ്ട്‌ ദിവസമായി സമരം തുടരുന്ന മാന്ദാമംഗലം സെന്റ്‌ മേരിസ്‌ പള്ളിയില്‍ അര്‍ധരാത്രിയുണ്ടായ ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്ക്‌. ഇന്നലെ പതിനൊന്ന്‌ മണിയോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌.

സംഭവത്തില്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്‌ ഉള്‍പ്പെടെ പതിനേഴു പേര്‍ക്കു പരുക്കേറ്റു. അക്രമ സംഭവത്തില്‍ വൈദികരടക്കം 28 പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

120 പേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. കഴിഞ്ഞ രണ്ട്‌ ദിവസമായി പള്ളി കവാടത്തില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം സമരം നടത്തുകയാണ്‌.

ഇതിനിടെ ഇന്നലെ അര്‍ധരാത്രി ഓര്‍ത്തഡോക്ട്‌സ്‌ വിഭാഗം ഗേയ്‌റ്റ്‌ പൊളിച്ച്‌ പള്ളിക്കുള്ളില്‍ കയറി ആക്രമണം തുടങ്ങുകയായിരുന്നു എന്നാണ്‌ യാക്കോബായ വിഭാഗത്തിന്റെ ആരോപണം.

എന്നാല്‍, പള്ളിക്കുള്ളില്‍ നിന്ന്‌ കല്ലേറു തുടങ്ങിയപ്പോഴാണ്‌ തങ്ങള്‍ അകത്തു കയറിയതെന്നാണ്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം പറയുന്നത്‌. കല്ലേറില്‍ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും തൃശൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക