Image

ബിന്ദുവിനും കനകദുര്‍ഗയ്‌ക്കും മുമ്പ്‌ ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പേരുവിവരങ്ങള്‍ പുറത്ത്‌

Published on 18 January, 2019
ബിന്ദുവിനും കനകദുര്‍ഗയ്‌ക്കും മുമ്പ്‌ ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പേരുവിവരങ്ങള്‍ പുറത്ത്‌
ന്യൂദല്‍ഹി: ബിന്ദുവിനും കനകദുര്‍ഗയ്‌ക്കും മുമ്പ്‌ ശബരിമല ദര്‍ശനം നടത്തിയ 51 യുവതികളുടെ പേരുവിവരങ്ങള്‍ പുറത്ത്‌. ഇവരുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

കെ. സുലോചന, കെ.എസ്‌ ശാന്തി, പത്മിനി, കസ്‌തൂരി, എം. കലാവതി മനോഹര്‍, ചിന്ത, സുര്‍ള, വെമുല, ശാന്തി, മങ്ക ലക്ഷ്‌മി, കൃഷ്‌ണ വേണി, മന്‍ഗ, ദുര്‍ഗ ഭവാനി, അമൃത, രോഗല, മലിഗ, പുഷ്‌പം തുടങ്ങി 51 യുവതികളുടെ പേരുവിവരങ്ങളാണ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്‌.

ഇവരുടെ സ്വദേശം, വയസ്‌, ബുക്ക്‌ ചെയ്‌ത നമ്പര്‍ എന്നിവയുള്‍പ്പെടെയാണ്‌ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്‌.

ഇതില്‍ ഭൂരിപക്ഷവും തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ സ്വദേശികളാണ്‌. രണ്ടുപേര്‍ മലയാളികളാണ്‌. ഭൂരിപക്ഷവും പേരും 40നും 50നും ഇടയില്‍ പ്രായമുള്ളവരാണ്‌.


സുരക്ഷ ആവശ്യപ്പെട്ട്‌ ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവേയാണ്‌ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഹരജിയില്‍ വാദം കേട്ട കോടതി ബിന്ദുവിനും കനകദുര്‍ഗയ്‌ക്കും സുരക്ഷ നല്‍കാനും നിര്‍ദേശിച്ചു.
എന്നാല്‍ ഇത്‌ ശുദ്ധകളവാണെന്ന്‌ റിവ്യൂ ഹരജി നല്‍കിയവര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക