Image

മൊയ്ദീന്റെ മികവ് ആവര്‍ത്തിച്ചു കൊണ്ട് സുരേഷ് രാജും ടേജി മണലേലും 'പ്രാണ'യുമായി എത്തുന്നു

Published on 18 January, 2019
മൊയ്ദീന്റെ മികവ് ആവര്‍ത്തിച്ചു കൊണ്ട് സുരേഷ് രാജും ടേജി മണലേലും 'പ്രാണ'യുമായി എത്തുന്നു
എന്നു നിന്റെ മൊയ്ദീന്‍ എന്ന ഐതിഹാസിക ചിത്രത്തിന്റെ പരിവേഷവുമായാണു അമേരിക്കന്‍ മലയാളികളായ സുരേഷ് രാജ്, അനിതാ രാജ്, ടേജി മണലേല്‍ എന്നിവരുംകെ.എസ്. പ്രവീണും ചേര്‍ന്ന് പ്രാണ ഒരുക്കിയത്.
വെള്ളിയാഴ്ച (ഇന്ന്) കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക മനം കവര്‍ന്ന്മുന്നേറുന്നതില്‍ സുരേഷ് രാജിനും സംഘത്തിനും അഭിമാനം.

മൂന്നു വര്‍ഷത്തോളമായി മലയാളത്തിലില്ലാതിരുന്ന നിത്യാ മേനോനെ നായികയായെടുത്ത ചിത്രം, നായികാ പ്രധാനം തന്നെ. വലിയ താര നിരയൊന്നുമില്ല. പക്ഷെ അതൊരു കുറവല്ല, ചിത്രത്തിന്റെ മേന്മയായി കണക്കാക്കപ്പെടുന്നു. അച്ചുവിന്റെ അമ്മ തുടങ്ങിയ സിനിമകളുടെ കഥ എഴുതിയ രാജേഷ് ജയറാമിന്റേതാണു തികച്ചും പുതുമയാര്‍ന്ന കഥ. വി.കെ. പ്രകാശിന്റെ സംവിധാനം. റസുല്‍ പൂക്കൂട്ടി ശബ്ദസംവിധാനം

സുരേഷ് രാജിന്റെ പുത്രി ശില്പ്പ രാജ് രണ്ടു ഗാനം പാടി. ഒന്നു മലയാളത്തിലും ഒന്ന് സംസ്‌ക്രുതത്തിലും. യൂടൂബില്‍ പാട്ടിനു ഒരു മില്യനിലേറെ ഹിറ്റുണ്ട്. മൊയ്ദീനിലെ ശാരദാംബരം... പാടി ജനപ്രീതി നേടിയ ശില്പ അതു വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു.

താര അനുരാധ എന്ന എഴുത്തുകാരിയുടെ അന്വേഷണമാണ് പ്രാണ.'കാഴ്ചയുടെയും ശബ്ദത്തിന്റെയും സാധ്യതകളിലൂടെ പേടിയെ അടയാളപ്പെടുത്തുകയും പേടികളുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഗംഭീരന്‍ സിനിമയാണ് വി.കെ പ്രകാശിന്റെ ഈ പരീക്ഷണചിത്രം,' മനോരമ എഴുതുന്നു.

ഇഷ്ടമുള്ള വിശ്വാസങ്ങള്‍ മുറുകെ പിടിക്കാനും ഇഷ്ടമുള്ളവരെ പ്രണയിക്കാനും ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാനും സ്വാതന്ത്ര്യമുണ്ടെന്നു വിശ്വസിക്കുന്ന തന്റേടിയായ താര.അവരുടെ പുതിയ പുസ്തകം 'മ്യൂസിക് ഓഫ് ഫ്രീഡം' ചിലരെ അസ്വസ്ഥരാക്കുന്നു. അവരെ അവഗണിക്കാന്‍ വേണ്ടിപ്രേതബാധയുണ്ടെന്നു വിശ്വസിക്കുന്ന വീട്ടിലേക്കു അനുരാധ മാറി താമസിക്കുന്നു.അവിടെ ക്യാമറകള്‍ വച്ച്പ്രേതങ്ങളുടെ കഥവിഷ്വല്‍ ഡയറിയക്കാന്‍ ഒരുങ്ങുന്നു അനുരാധ.

'ഒരു അഭിനേതാവിനെ വച്ചു കഥ പറയുക, ആ സിനിമയില്‍ സറൗണ്ട് സിങ്ക് സൗണ്ട് ഉപയോഗിക്കുക... പരീക്ഷണചിത്രമാണ് എന്നു പ്രഖ്യാപിച്ചുകൊണ്ടു തന്നെയാണ് സംവിധായകന്‍ വി.കെ പ്രകാശ് പ്രാണ എന്ന ചിത്രത്തെ പരിചയപ്പെടുത്തിയത്. ആ പരീക്ഷണം പാളിപ്പോയിട്ടില്ലെന്നു ചിത്രം സാക്ഷ്യപ്പെടുത്തുന്നു.'

സിനിമയുടെ ഒരു ഘട്ടത്തില്‍ പോലും താര അനുരാധ എന്ന കഥാപാത്രം മടുപ്പുളവാക്കുന്നില്ല. അവരുടെ ഏകാന്തസംസാരങ്ങള്‍ പോലും.

സിനിമാറ്റിക് സങ്കേതങ്ങളുടെ സാധ്യതകള്‍ സമര്‍ത്ഥമായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് സിനിമ മുന്നോട്ടു പോകുന്നത്. ഫോണ്‍ കോളുകളായും ടിവിയിലെ ദൃശ്യങ്ങളായും സംഭവങ്ങളും കഥാപാത്രങ്ങളും കൃത്യമായ ഇടവേളകളില്‍ കഥയില്‍ ഇടപെടുന്നു.

ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവത്തിലേക്ക് പ്രേക്ഷകരുടെ മനസിനെ കുരുക്കിയിടുന്നു ആദ്യ പകുതി.അപ്രതീക്ഷിത വഴിത്തിരിവുകള്‍ നല്‍കി ഞെട്ടിപ്പിക്കുന്നതാണൂരണ്ടാം പകുതി

പ്രേത ചിത്രത്തില്‍ ഒരല്പ്പം നര്‍മ്മം എന്നതു സാധാരണമാണ്. ഇവിടെ അതില്ല.ഇതിനു മുന്‍പ്കലാഭവന്‍ മണി എന്ന ഒരൊറ്റ അഭിനേതാവിനെ മാത്രം വച്ച് ഹക്കീം റാവുത്തര്‍ 2011-ല്‍'ദി ഗാര്‍ഡ്' എന്ന ചിത്രം സംവിധാനം ചെയ്തപ്പോഴും ഹാസ്യത്തെ കൂട്ടുപിടിച്ചിരുന്നു.

'ത്രില്ലര്‍ സിനിമയിലൂടെയും രാഷ്ട്രീയം പറയാമെന്നു കാണിച്ചു തരികയാണ് സംവിധായകന്‍. അതിനു വി.കെ പ്രകാശ് കൂട്ടുപിടിക്കുന്നത് പി.സി ശ്രീറാമിന്റെ ഗംഭീരന്‍ ഫ്രെയിമുകള്‍ പ്രേക്ഷകരുടെ ശ്രദ്ധ താര എന്ന കഥാപാത്രത്തില്‍ നിന്നു തെന്നിപ്പോകാന്‍ അനുവദിക്കുന്നതേയില്ല. പ്രേതഭവനത്തില്‍ താരയ്ക്കുണ്ടാകുന്ന വിചിത്രാനുഭവങ്ങള്‍ അതേ തീവ്രതയോടെ പ്രേക്ഷകരെ അനുഭവിപ്പിക്കാന്‍ റസൂല്‍ പൂക്കുട്ടിക്കു സാധിച്ചിട്ടുണ്ട്.'

സമൂഹത്തിന്റെ പേടികളെയാണ് പ്രാണ എന്ന ഹൊറര്‍ ചിത്രം അഭിസംബോധന ചെയ്യുന്നത്. സ്വന്തം നിലപാടു ഉറക്കെ പ്രഖ്യാപിക്കുന്നവരോടുള്ള പേടി മുതല്‍ ജീവിതത്തോടും മരണത്തോടുമുള്ള പേടികളെയും ചിത്രം സ്പര്‍ശിക്കുന്നു.

എഴുത്തുകാരിയായ താര അനുരാധയെ അതിമനോഹരമായി നിത്യ മേനോന്‍ അവതരിപ്പിച്ചിരിക്കുന്നു. താര അനുരാധയ്ക്ക് നിത്യ മേനോന്‍ എന്ന അഭിനേത്രി നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ശബ്ദസാന്നിധ്യമായെത്തുന്ന കുഞ്ചാക്കോ ബോബനും ദുല്‍ഖര്‍ സല്‍മാനും കഥ പറച്ചിലിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.

ലോകോത്തര നിലവാരമുള്ള ടെക്‌നീഷ്യന്‍മാരെ അണിനിരത്തി ലോകോത്തര നിലവാരമുള്ള സിനിമ തന്നെയാണ് വി.കെ പ്രകാശ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. കലാമൂല്യമുള്ള സിനിമാ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു പാഠപുസ്തകമാണ് ഈ സിനിമ. ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും പ്രാണ നിരാശരാക്കില്ല.
കടപ്പാട്

Shilpa's song
https://www.youtube.com/watch?v=LiDDKnYtV8U&feature=youtu.be
മൊയ്ദീന്റെ മികവ് ആവര്‍ത്തിച്ചു കൊണ്ട് സുരേഷ് രാജും ടേജി മണലേലും 'പ്രാണ'യുമായി എത്തുന്നുമൊയ്ദീന്റെ മികവ് ആവര്‍ത്തിച്ചു കൊണ്ട് സുരേഷ് രാജും ടേജി മണലേലും 'പ്രാണ'യുമായി എത്തുന്നുമൊയ്ദീന്റെ മികവ് ആവര്‍ത്തിച്ചു കൊണ്ട് സുരേഷ് രാജും ടേജി മണലേലും 'പ്രാണ'യുമായി എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക