Image

അച്ചടക്ക ലംഘനം സഭയില്‍ അനുവദിക്കില്ല; ചാനല്‍ ചര്‍ച്ചക്കു പോകുന്നതും വിലക്കി

Published on 18 January, 2019
അച്ചടക്ക ലംഘനം സഭയില്‍ അനുവദിക്കില്ല; ചാനല്‍ ചര്‍ച്ചക്കു പോകുന്നതും വിലക്കി
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാംഗങ്ങള്‍ക്കയച്ച കത്തിലെ പ്രസക്ത ഭാഗങ്ങള്‍

സീറോമലബാര്‍ സഭയുടെ 27-ാമത് സിനഡ് ജനുവരി 7-മുതല്‍ 18 വരെയുള്ള തീയതികളില്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ ്‌തോമസില്‍ നടന്ന വിവരം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. സിനഡിന്റെ വിജയത്തിനായി ഏറെ പരിത്യാഗങ്ങള്‍ അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ച എല്ലാവിശ്വാസികളെയും ഞാന്‍ നന്ദിയോടെ ഓര്‍ത്ത് ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. 

നമ്മുടെ സഭയെ സംബന്ധിക്കുന്ന ഒട്ടേറെ മേഖലകളില്‍ ക്രിയാത്മകമായ തീരുമാനങ്ങളും നടപടികളും സിനഡിലെ കൂട്ടായ ചര്‍ച്ചകളിലൂടെ രൂപപ്പെട്ടിട്ടുണ്ട്.

എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുവാനും പരിഹരിക്കുവാനും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ച അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ആയ അഭിവന്ദ്യ മാര്‍ജേക്കബ് മനത്തോടത്ത്പിതാവ് പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ക്കും നടപടികള്‍ക്കും സിനഡ് പൂര്‍ണ പിന്തുണ അറിയിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് അതിരൂപതയിലെ മെത്രാന്മാരായ ഞങ്ങള്‍ നാലുപേരും ഈ ദിവസങ്ങളില്‍ ഒരുമിച്ചിരുന്ന് വിശദമായ ചര്‍ച്ചനടത്തുകയും പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം തേടുകയും ചെയ്തു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ വസ്തുതകളുടെ നിജസ്ഥിതി വ്യക്തമാകും. പ്രസ്തുത റിപ്പോര്‍ട്ട് റോമിലെ പൗരസ്ത്യ സഭകള്‍ക്കുള്ള കാര്യാലയത്തിലാണ് അപ്പസ്‌തോലിക ്അഡ്മിനിസ്‌ട്രേറ്റര്‍ സമര്‍പ്പിക്കേണ്ടത്. അവിടെ നിന്ന് ലഭിക്കുന്ന നിര്‍ ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ പ്രശ്‌നങ്ങളും പൂര്‍ണമായും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്നും സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും സിനഡ് നിര്‍ദ്ദേശിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സീറോമലബാര്‍സഭയിലുള്ള ശ്രേഷ്ഠമായ പദവി സിനഡ് പ്രത്യേകം അനുസ്മരിച്ചു. അതിരൂപതയുടെ കൂട്ടായ്മയ്ക്കും പദവിക്കും ഹാനികരമായ തീരുമാനങ്ങള്‍ സിനഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ദുരുദ്ദേശപരവും അടിസ്ഥാനരഹിതവുമാണെന്ന് സിനഡ് അറിയിക്കുന്നു.

സഭയിലെ ബഹുഭൂരിപക്ഷം വൈദികരും സന്യസ്തരും തികഞ്ഞ അച്ചടക്കത്തോടെ വ്രതങ്ങള്‍ പാലിച്ച് ജീവിക്കുന്നുവെന്നതാണ് സഭയുടെ കരുത്ത്. എന്നാല്‍, സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ ചില അച്ചടക്കരാഹിത്യങ്ങള്‍ പരിഹരിക്കണമെന്ന് സിനഡ് വിലയിരുത്തി. ഇതിനായി സിനഡ് വ്യക്തമായ മാര്‍ഗരേഖ രൂപപ്പെടുത്തിയിട്ടുണ്ട്. വി.പൗലോസ് അപ്പസ്‌തോലന്‍ സൂചിപ്പിക്കുന്ന അരാജകത്വത്തിന്റെ അരൂപി (2തെസ 2:7) നമ്മുടെ സഭയില്‍ വളരാതിരിക്കുവാന്‍ സഭയൊന്നാകെ പരിശ്രമിക്കേണ്ടതുണ്ട്. സമീപകാലത്ത് ഏതാനും ചില വൈദികരും സന്യസ്തരും ഉള്‍പ്പെട്ട പരസ്യപ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിച്ചതായി സിനഡ് വിലയിരുത്തി. ചില വൈദികരും സന്യസ്തരുമെങ്കിലും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായോ സജീവ സഹകാരികളായോ മാറുന്നതായും സിനഡ് സംശയം രേഖപ്പെടുത്തി. സഭയിലെ അച്ചടക്കം പുനഃസ്ഥാപിക്കാന്‍ സിനഡ് താഴെപ്പറയുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

1. സഭയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാതൃകാപരമായ ശിക്ഷണനടപടി നിയമാനുസൃതം സ്വീകരിക്കണമെന്നും സിനഡ് ബന്ധപ്പെട്ട രൂപതാധ്യക്ഷന്‍മാര്‍ക്കും സന്യാസസമൂഹാധികാരികള്‍ക്കും നിര്‍ദ്ദേശം നല്കി. അച്ചടക്കനടപടികളെ സഭാവിരുദ്ധഗ്രൂപ്പുകളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെ പ്രതിരോധിക്കാനുള്ള സമീപകാല പ്രവണത അംഗീകരിക്കാനാവില്ല.

2.സഭയെയും സഭാദ്ധ്യക്ഷന്മാരെയും വൈദിക-സമര്‍പ്പിത ജീവിതത്തെയും കൂദാശകളെയും അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ അനുദിനമെന്നോണം വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കെതിരെയും സഭാവിരുദ്ധമായ ചില നാമമാത്ര സംഘടനകള്‍ക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുവാന്‍ സിനഡ് തീരുമാനിച്ചിട്ടുണ്ട്. സഭ നിയോഗിക്കുന്ന ഔദ്യോഗിക വക്താക്കളോമീഡിയ കമ്മീഷനോ വഴിയല്ലാതെവരുന്ന സഭാസംബന്ധമായ വാര്‍ത്തകള്‍ സഭയുടെ ഔദ്യോഗിക നിലപാടുകളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.

3. ചാനല്‍ചര്‍ച്ചകളിലും അഭിമുഖങ്ങളിലും വൈദികരും സന്യസ്തരും രൂപതാധ്യക്ഷന്റെയോ മേജര്‍സുപ്പീരിയറുടെയോ അനുമതിയോടെ മാത്രമേ ഇനിമേല്‍ പങ്കെടുക്കാന്‍ പാടുള്ളൂ. സഭയുടെയും സഭാതലവന്റെയും പേരില്‍ സംസാരിക്കാനും മാധ്യമങ്ങളില്‍ അവരുടെ ഔദ്യോഗികവക്താക്കളാകാനും സഭാകേന്ദ്രത്തില്‍നിന്ന് നിയോഗിക്കുന്നവരല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നവിവരം ഇത്തരുണത്തില്‍ നിങ്ങളെ അറിയിക്കട്ടെ. ചാനല്‍ചര്‍ച്ചകളില്‍ സ്വന്തം നിലയില്‍ പങ്കെടുക്കുന്ന വ്യക്തികളെ സഭയുടെ പ്രതിനിധികളായി തെറ്റിദ്ധരിപ്പിക്കുംവിധം വിശേഷിപ്പിക്കുന്ന പ്രവണത പ്രതിഷേധാര്‍ഹമാണ്. മാധ്യമസംബന്ധമായ കാര്യങ്ങള്‍ ഏകീകരിച്ച് നടപ്പിലാക്കാന്‍ സിനഡ് ഒരുമീഡിയ കമ്മീഷനെയും നിയമിച്ചിട്ടുണ്ട്.

4. പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്ന വൈദികരും സന്യസ്തരും ഇവയെസംബന്ധിച്ചുള്ള കാനോനികനിയമങ്ങള്‍ പാലിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ വരുത്തുന്ന വീഴ്ച അച്ചടക്കലംഘനമായി പരിഗണിക്കപ്പെടും. വൈദികരായോ സന്യസ്തരായോ തുടരുന്നകാലത്തോളം അവര്‍ സഭയുടെ കാനോനികനിയമങ്ങളും അച്ചടക്കവും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

5. സഭയിലെ ഏതെങ്കിലും ആശയത്തിന്റെപേരിലോ വ്യക്തിയുടെ പേരിലോ വിഭാഗീയത സൃഷ്ടിക്കുകയും ചേരിതിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന പ്രവണത മിശിഹായുടെ ശരീരമായ സഭയെ മുറിപ്പെടുത്തുന്നതാണ്. ഇത്തരം പ്രവണതകളെ ഗുരുതരമായ അച്ചടക്കലംഘനമായി കരുതി കര്‍ശനനടപടികള്‍ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചു.

6. സഭാതനയര്‍ കാലാകാലങ്ങളില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സര്‍ക്കാരിനെ ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയിലെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെയും സിനഡ് പൂര്‍ണമായും തള്ളിക്കളയുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സഭയില്‍ വിഭാഗീയത വളര്‍ത്തുന്നതും സഭാഗാത്രത്തില്‍ ആഴമായ മുറിവേല്പിക്കുന്നതുമായതിനാല്‍ ഇത്തരം സംഘടനകളുമായി സഭാവിശ്വാസികള്‍ യാതൊരുവിധത്തിലും സഹകരിക്കരുതെന്നും സിനഡ് ആഹ്വാനം ചെയ്യുന്നു. വ്യക്തിപരമായ കാരണങ്ങളാലോ തെറ്റിദ്ധരിപ്പിക്കപ്പെട്ടോ ചുരുക്കം ചിലവ്യക്തികള്‍ സ്വന്തം നിലയില്‍ രൂപികരിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സഭയുടെ ഔദ്യോഗികസംഘടനയും പ്രസ്ഥാനവുമാണെന്നു തോന്നിപ്പിക്കുന്ന പേരുകള്‍ നല്കി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളെ സഭാമക്കള്‍ തിരിച്ചറിയുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തുകയുംവേണം.
Join WhatsApp News
Tom abraham 2019-01-18 13:52:39
Sabha authorities must enforce accountability, transparency for all
Monies 
Believers offer to Gods kingdom. Bishops like Franco lived luxuriously. Let discipline 
Come from the TOP. We are not slaves or fools Pithave !
Abraham Lincoln 2019-01-18 16:11:16
Do not enforce, hitler rule in the Sabha. Whether in the religion/sabha or country, you cannpot encforce dictatorship in the name of decipline. This is a democratic age. There must be accountability and "Sudharitha". You cannot coverup any wrong doings in the same of Sinad, edyalekhanm, or decipline. Actually action should be taken against such religious authorites, who try to enforce hitlarisam in the sabha. It is not your sabha or personal property. It is the common property of the Syromalabar church, the head is jesus christ. OK. And you are bound by Indian constitutin and indian rule of law. OK. You are not GOD.
പുരോഹിത നിയമങ്ങള്‍ 2019-01-21 12:21:38
പുരോഹിതര്‍ എന്തിനു കള്ള് കുടിക്കുന്നു - യേശു കാനാവില്‍ കള്ള് വാറ്റി  കൊടുത്തു.
പു ............................ വെബിചാരം തുടരുന്നു  യേശു did not punish the adulterate woman & the men who did it with her. This how church interprets the Cannon.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക