Image

അക്രമികളെ നേരിടുന്നതില്‍ സംയമനം പാലിക്കണം: പ്രധാനമന്ത്രി

Published on 13 April, 2012
അക്രമികളെ നേരിടുന്നതില്‍ സംയമനം പാലിക്കണം: പ്രധാനമന്ത്രി
മനാമ: അക്രമികളെ നേരിടുമ്പോള്‍ സുരക്ഷാ സേന അത്യന്തം സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു.

കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. രാജ്യത്ത് ശാന്തിയും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ പൊലീസ് സേനയുടെ പങ്ക് നിര്‍ണായകമാണെന്നും അവരുടെ ആത്മവീര്യം ഇത്തരം സ്ഫോടനങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. നിയമം കൈയിലെടുക്കുന്നവരെ നിയമത്തിന്‍െറ പരിധിയില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

സദുദ്ദേശ്യമില്ലാത്തവര്‍ രാജ്യത്തിന് ഒരു നന്മയും കൊണ്ടുവരുന്നില്ല. അതുകൊണ്ടാണവര്‍ നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. ദിവസേന നടന്നുകൊണ്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്ന് കരുതരുത്. നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന പൊലീസ് സേനക്കൊപ്പമാണ് ഭരണകൂടമുള്ളത്. ക്ഷമയുടെയും സഹനത്തിന്‍െറയും ഉന്നത മാതൃകയാണ് അക്രമികളെ നേരിടുന്നതില്‍ സേന അവലംബിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ആഭ്യന്തര മന്ത്രിി ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
അക്രമികളെ നേരിടുന്നതില്‍ സംയമനം പാലിക്കണം: പ്രധാനമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക