Image

10 വര്‍ഷ ചലഞ്ച് ഏറ്റെടുത്ത് സിനിമാ ലോകം

Published on 18 January, 2019
10 വര്‍ഷ ചലഞ്ച് ഏറ്റെടുത്ത് സിനിമാ ലോകം

സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി തരംഗമാകുന്ന ചലഞ്ചാണ് പത്ത് വര്‍ഷം മുന്‍പുള്ള ചിത്രം പോസ്റ്റ് ചെയ്യുന്ന ചലഞ്ച്. സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ഇതിന്റെ പുറകെയാണ്. നിലവിലുള്ള ചിത്രവും പത്തുവര്‍ഷം മുമ്പുള്ള ചിത്രവും പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചലഞ്ചിന്റെ പ്രത്യേകത. മലയാളിതാരങ്ങളും. ബോളിവുഡ്, കോളിവുഡ് താരങ്ങളും ചാലഞ്ച് ഏറ്റെടുത്ത് രംഗത്തുവരുന്നുണ്ട്.

ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് നടിമാരായ ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി മാണി, ശാലിന്‍ സോയ, ഗായിക അമൃത സുരേഷ് തുടങ്ങിയവര്‍ തങ്ങളുടെ പത്ത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പത്തു വര്‍ഷം മുമ്പ് എയര്‍ടെല്‍ കമ്പനിയുടെ കസ്റ്റമര്‍കെയര്‍ റെപ്രെസെന്റേറ്റീവ് ആയി ജോലി ചെയ്യുകയായിരുന്നു ഉണ്ണി മുകുന്ദന്‍. ജോലി സമയത്തുള്ള ചിത്രവും തന്റെ ഇപ്പോഴുള്ള ചിത്രവും പോസ്റ്റ് ചെയ്താണ് ഉണ്ണി വെല്ലുവിളി ഏറ്റെടുത്തത്. 

നടി രജിഷ വിജയന് പത്തുവര്‍ഷം മുമ്പുള്ള ചിത്രത്തിലും നിലവിലെ ചിത്രത്തിലും ഒരുമാറ്റവുമില്ല. പുതിയ ചിത്രം ജൂണ്‍ സിനിമയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായാണ് നടി പ്രത്യക്ഷപ്പെടുന്നത്. ജൂണ്‍ സിനിമയിലെ തന്റെ ലുക്ക് ആണ് നടി പത്തുവര്‍ഷം മുമ്പുള്ള ചിത്രത്തിനൊപ്പം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

വലിയൊരു കുറിപ്പോടെയാണ് നടിയും അവതാരകയുമായ ആര്യ തന്റെ ചിത്രം പങ്കുവച്ചത്. ഒന്‍പത് വര്‍ഷത്തെ യാത്ര മറക്കാനാകാത്ത ഒന്നാണെന്നും സിനിമ സ്വപ്നം കണ്ട അന്നത്തെ ആ പെണ്‍കുട്ടിയില്‍ നിന്ന് പക്വത നിറഞ്ഞ അമ്മയിലേക്കുള്ള യാത്ര കഠിനമായിരുന്നുവെന്നും ആര്യയുടെ കുറിപ്പില്‍ പറയുന്നു. ബെംഗളൂരു ്രൈകസ്റ്റ് കോളജ് പഠനകാലത്ത് കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രമാണ് നടിയും അവതാരകയുമായ പേളി മാണി പങ്കുവച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക