ഫൊക്കാന കേരള കണ്‍വന്‍ഷന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: ഏബ്രഹാം കളത്തില്‍ (വൈസ് പ്രസിഡന്റ്)
fokana
18-Jan-2019

2018- 20-ലെ ഫൊക്കാന കേരള കണ്‍വന്‍ഷന്‍
ഏറ്റവും ഭംഗിയായി നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി
വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.
ജനുവരി 30-നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും സാന്നിധ്യംകൊണ്ട് വന്‍വിജയമാകും. കൂടാതെ മലയാള ഭാഷാ ഗവേഷണത്തിന് ഫൊക്കാന കഴിഞ്ഞ 35 വര്‍ഷമായി നടത്തിവരുന്ന "ഭാഷയ്‌ക്കൊരു ഡോളര്‍' പുരസ്കാര വിതരണം 29-നു വൈകിട്ട് മസ്കറ്റ് ഹോട്ടലില്‍ വച്ചു നടത്തുന്നതായിരിക്കും.
ഈവര്‍ഷത്തെ സാഹിത്യ സെമിനാര്‍ ചെയര്‍പേഴ്‌സണായി മുന്‍ ചീഫ് സെക്രട്ടറിയും, മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായിരുന്ന ഡോ. ജയകുമാര്‍ ആണെന്നുള്ളത് ഫൊക്കാന കേരള കണ്‍വന്‍ഷന്റെ മറ്റൊരു പൊന്‍തൂവലായിരിക്കും.
പത്രപ്രവര്‍ത്തനരംഗത്ത് ഫൊക്കാന എക്കാലവും നല്‍കിവരുന്ന പിന്തുണയുടെ ഭാഗമായി ഈവര്‍ഷത്തെ മാധ്യമശ്രീ പുരസ്കാരത്തിന്റെ സ്‌പോണ്‍സറായി രംഗത്തുള്ളത് ആ രംഗത്തെ വളര്‍ച്ചയ്ക്ക് എന്നും ഫൊക്കാനയുടെ പിന്തുണ ഉണ്ട് എന്നതിന്റെ തെളിവാണ്.
30-ന് വൈകിട്ട് നടക്കുന്ന കലാപരിപാടികളോടെ സമാപിക്കുന്ന കണ്‍വന്‍ഷനില്‍ കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കൂടാതെ ചലച്ചിത്ര, സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യവും കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കും. ഫൊക്കാനയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ്, നാഷണല്‍ കമ്മിറ്റി, കൂടാതെ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട മറ്റു കമ്മിറ്റികളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്നു.
ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്നതിന്റെ പ്രാരംഭമായി, കേരള കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ എല്ലാവരുടേയും സഹകരണം ഏബ്രഹാം കളത്തില്‍ അഭ്യര്‍ത്ഥിച്ചു. അനില്‍ അമ്പാട്ട് അറിയിച്ചതാണിത്.

Comments.
ഇട്ടന്‍
2019-01-18 22:05:44
ഫോക്കാന പിളരും എന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോ ഹൌസ് ഫുള്‍ ആയി ലോകം മുഴുവനും ഓടുന്നുണ്ടേ....അത് ഒന്ന് കാണുന്നത് നല്ലതാ.....
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments