Image

കുവൈറ്റില്‍ കുറ്റവാളികളുടെ പോലീസ്‌ കസ്റ്റഡി 24 മണിക്കൂറാക്കി നിയമഭദേഗതി പാര്‍ലമെന്റ്‌ പാസാക്കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 13 April, 2012
കുവൈറ്റില്‍ കുറ്റവാളികളുടെ പോലീസ്‌ കസ്റ്റഡി 24 മണിക്കൂറാക്കി നിയമഭദേഗതി പാര്‍ലമെന്റ്‌ പാസാക്കി
കുവൈറ്റ്‌: കുറ്റവാളികളെന്നു സംശയിക്കുന്ന പ്രതികളെ പോലീസ്‌ കസ്റ്റഡിയില്‍ വയ്‌ക്കാനുള്ള സമയപരിധി 24 മണിക്കൂറായി കുറയ്‌ക്കാനുള്ള നിയമ ഭേദഗതി പാര്‍ലമെന്റ്‌ പാസാക്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള ആവശ്യം ഉണെ്‌ടങ്കിലെ 24 മണിക്കൂറില്‍ കൂടുതല്‍ സമയം കസ്റ്റഡിയില്‍ വയ്‌ക്കാന്‍ പാടുള്ളൂ.

കുറ്റവാളി രക്ഷപെടാനോ അന്വേഷണത്തെ സ്വാധീനിക്കാനോ സാധ്യതയുണെ്‌ടന്നു അന്വേഷണ ഉദ്യോഗസ്ഥന്‌ ബോധ്യപെട്ടാല്‍ 7 ദിവസം വരെ കസ്റ്റഡിയില്‍ വയ്‌ക്കാന്‍ ആവശ്യപെടാം. അതേസമയം ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ തടവുകാരന്‌ അവകാശമുണ്‌ടാകും. അതേസമയം 10 ദിവസം വരെ കരുതല്‍ തടങ്കല്‍ നീട്ടാന്‍ കോടതിക്ക്‌ അധികാരമുണ്‌ടാകും. കൂടാതെ പരമാവധി അന്വേഷണതടവ്‌ 37 ദിവസത്തില്‍ കൂടരുതെന്നാണ്‌ പുതിയ നിയമ ഭേദഗതിയിലെ നിര്‍ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക