Image

ദര്‍ശനത്തിന് സൗകര്യം നല്‍കാമെന്ന് പോലീസ് ഉറപ്പു നല്‍കി; പിന്നീട് കബളിപ്പിച്ചു

Published on 19 January, 2019
ദര്‍ശനത്തിന് സൗകര്യം നല്‍കാമെന്ന് പോലീസ് ഉറപ്പു നല്‍കി; പിന്നീട് കബളിപ്പിച്ചു
ശബരിമലയിലേക്ക് ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ യുവതികളായ ഷാനിലയും രേഷ്മയും ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങുമ്പോള്‍ പോലീസിനെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. രേഷ്മയ്ക്കും ഷാനിലയ്ക്കും ഒപ്പം നവോത്ഥാന കേരളം ശബരിമലയ്ക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായി എത്തിയ ശ്രേയസാണ് ഇന്ന് (ശനിയാഴ്ച) എത്തിയാല്‍ ദര്‍ശനത്തിനുള്ള അവസരം നല്‍കാമെന്ന് പോലീസ് ഉറപ്പു നല്‍കിയതായി പറഞ്ഞത്. എന്നാല്‍ പമ്പയില്‍ പ്രതിഷേധക്കാരുണ്ട് എന്നറിഞ്ഞ് പോലീസ് ഉറപ്പ് ലംഘിക്കുകയും കബളിപ്പിക്കുകയുമായിരുന്നു എന്ന് ശ്രേയസ് ആരോപിക്കുന്നു. 
കഴിഞ്ഞ ദിവസം രേഷ്മയും ഷാനിലയും എത്തിയപ്പോള്‍ നീലിമല വരെ പോകാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അവിടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. പോലീസ് നിര്‍ദേശ പ്രകാരമാണ് അന്ന് മടങ്ങിയത്. അന്ന് പോലീസ് പറഞ്ഞത് ശനിയാഴ്ച എത്തിയാല്‍ ദര്‍ശനം സാധ്യമാക്കാം എന്നായിരുന്നു. പക്ഷെ ഈ വാക്ക് പോലീസ് ലംഘിച്ചുവെന്നും പോലീസിനെ വിശ്വസിച്ച തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്നും ശ്രേയസ് ആരോപിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക