Image

റാന്നി കോടതിയും കെ. സുരേന്ദ്രന്‌ ശബരിമല ദര്‍ശനത്തിന്‌ അനുമതിയില്ല

Published on 19 January, 2019
റാന്നി കോടതിയും കെ. സുരേന്ദ്രന്‌ ശബരിമല ദര്‍ശനത്തിന്‌ അനുമതിയില്ല
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന്‌ അനുമതി തേടി ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നല്‍കിയ ഹരജി പത്തനംതിട്ട റാന്നി കോടതി തള്ളി. കെ. സുരേന്ദ്രന്‍. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.

മകര വിളക്ക്‌ ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ. സുരേന്ദ്രന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന്‌ കോടതി അനുമതി നിഷേധിക്കുകയായിരുന്നു.

സുരേന്ദ്രന്റെ സാന്നിധ്യം പ്രതിഷേധക്കാര്‍ക്ക്‌ ഊര്‍ജം നല്‍കുമെന്നും ക്രമസമാധാന പ്രശ്‌നസാധ്യതയെക്കുറിച്ച്‌ ഇന്റലിജന്‍സ്‌ മുന്നറിയിപ്പുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത്‌ അംഗീകരിച്ചായിരുന്നു കോടതി തീരുമാനം.

സുരേന്ദ്രന്‌ റാന്നി കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഇതനുസരിച്ചാണ്‌ സുരേന്ദ്രന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ ആവശ്യപ്പെട്ട്‌ റാന്നി കോടതിയെ സമീപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക