Image

ഫാസിസത്തെ ചെറുക്കാന്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കണം- വി. എം സുധീരന്‍

Published on 19 January, 2019
ഫാസിസത്തെ ചെറുക്കാന്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കണം- വി. എം സുധീരന്‍

 രാജ്യത്ത് രാഷ്ട്രീയ ഫാസിസവും വര്‍ഗ്ഗീയ ഫാസിസവും വളര്‍ന്നു വരികയാണെന്നും ഇതിനെ ചെറുക്കണമെങ്കില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ശക്തമായി തന്നെ പ്രചരിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു.

അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച കെ.പി കുഞ്ഞിരാമ പൊതുവാളുടെ ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ ഗാന്ധിയന്‍ മൂല്യങ്ങള്‍ പകര്‍ത്തി കാട്ടിയ കെ.പിയുടെ ജീവിതം പൊതുപ്രവര്‍ത്തതകര്‍ക്ക് ഉദാത്ത മാതൃകയാണെന്നും പുതിയ തലമുറ കെ.പിയുടെ മാതൃക പിന്തുടരണമെന്നും സുധീരന്‍ പറഞ്ഞു.ചടങ്ങില്‍ കെ.വി നാരായണന്‍ അധ്യക്ഷത വഹിച്ചു.

Join WhatsApp News
എന്താണ് RSS 2019-01-19 11:33:26

ആർ.എസ്.എസ് .ഒരു വീക്ഷണം.
_________________________________ 
1925ൽ നാഗ്പൂരിലാണ് ആ ഇരുണ്ട സംഘടന രൂപം കൊള്ളുന്നത് .
Rss രൂപീകരിക്കപ്പെടാനുള്ള അടിയന്തിരമായ കാരണം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തെത്തുടർന്ന് 1920 മേൽജാതിക്കാർക്കും ഭൂപ്രഭുക്കന്മാ ക്കുണ്ടായ അലോസരമായിരുന്നു .
നിസ്സഹകരണ പ്രസ്ഥാനം നിരവധി സാധാരണക്കാരെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു കൊണ്ടുവന്നത് സമൂഹത്തിലെ സവർണ വിഭാഗങ്ങളെ അലോസരപ്പെടുത്തി .Rss ന്റെ സ്ഥാപകരെ ഏറെ പ്രചോദിപ്പിച്ച ഒന്നായിരുന്നു 
ഹിറ്റ്ലറിന്റെ ദേശീയതാ സങ്കല്പം .
ഗാന്ധിജി മുന്നോട്ടുവെച്ച ഇന്ത്യൻ ദേശീയത എന്ന സങ്കല്പത്തിനോട് കടുത്ത നീരസമായിരുന്നു RSS നുണ്ടായിരുന്നത് . Rss ന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമായിരുന്നു .
പ്രത്യയശാസ്ത്രം ഹിന്ദുത്വ ദേശീയതയും .
ഗാന്ധിയും നെഹ്രുവും അഭിപ്രായപ്പെടുന്നതു പോലെ ഇന്ത്യ എല്ലാ മതക്കാരുടേതുമല്ലെന്നും മറ്റു മതങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും അടിച്ചമർത്തിയുള്ള ഹിന്ദു രാഷ്ട്രമാണ് ഇവിടെ വേണ്ടതെന്നുമാണ് RSS ന്റെ സങ്കല്പനം .
തെരഞ്ഞെടുപ്പിലധിഷ്ഠിതമായ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയിൽ നിന്നും വിട്ടു നിന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പ്രമാണമാക്കി പരിശീലിച്ച ഒരു സംഘം സ്വയം സേവകരെ സൃഷ്ടിക്കുക എന്നതായിരുന്നു Rss ന്റെ ലക്ഷ്യം .

RSS ഉം സംഘപരിവാറും വിഭാവനം ചെയ്യുന്ന ഭരണഘടനയ്ക്ക് താത്വികമായ ആധാരമായി ചൂണ്ടിക്കാട്ടപ്പെടുന്ന ഗ്രന്ഥമാണ് മനുസ്മൃതി .തൊണ്ണൂറുകളുടെ തുടക്കത്തിൽ സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് അതിന്റെ സമ്മേളനമായ ധർമ്മസംസദിൽ ഇന്ത്യൻ ഭരണഘടന
ഹിന്ദു വിരുദ്ധമാണ് .
ഇപ്പോഴത്തെ ഭരണഘടന ഹിന്ദുമത ഗ്രന്ഥങ്ങളെ ആധാരമാക്കിയ ഒരു ഭരണഘടനയാൽ പകരം വെയ്ക്കപ്പെടണം എന്ന് ആവശ്പ്പെടുകയുണ്ടായി .
ഹിന്ദു ധർമ്മശാസ്ത്രത്തെ ആധാരമാക്കിയ ഒരു ഭരണഘടനയാകണം വേണ്ടതെന്ന് സംഘപരിവാറിന്റെ സർവരക്ഷാധികാരി സുദർശൻ 2000 ൽ അവശ്യപ്പെടുകയുണ്ടായി .
Rss ഉം ഹൈന്ദവ പ്രത്യയ ശാസ്ത്രവക്തക്കളും പറയുന്ന ഹിന്ദു വിശുദ്ധഗ്രന്ഥമെന്നത് മനുസ്മൃതിയല്ലാതെ മറ്റൊന്നുമല്ല .
രണ്ടാം സർസംഘചാലക് ആയിരുന്ന ഗോൾവാൾക്കർ മനുസ്മൃതിയെ നിരന്തരം പ്രകീർത്തിച്ചതിന് കണക്കില്ല . copy:- yukthivadi post by andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക