Image

ഹരിഹരന്‍- എം.ടി.കൂട്ടുകെട്ടിന്റെ ഏഴാമത്തെ വരവ്

Published on 13 April, 2012
ഹരിഹരന്‍- എം.ടി.കൂട്ടുകെട്ടിന്റെ ഏഴാമത്തെ വരവ്
ഒരിക്കല്‍ കൂടി ആ കൂട്ടുകെട്ട് മലയാളിക്കു മുന്‍പിലെത്തു കയാണ്, യുവാക്കളുടെ കഥയുമായി. നഖക്ഷതങ്ങളും പഞ്ചാഗ്നിയും വടക്കന്‍വീരഗാഥയും ഒടുവില്‍ പഴശിരാജയും സമ്മാനിച്ച ഹരിഹരന്‍- എം.ടി. വാസുദേവന്‍ നായര്‍ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം കൂടിയൊരുങ്ങുന്നു. ഏഴാമത്തെ വരവ്. ഇന്ദ്രജിത്തും നരേയ്‌നുമാണ് നായകര്‍.

ഹരിഹരനും എംടിയും ചേര്‍ന്ന് രണ്ടാമൂഴം സിനിമയാക്കുന്നു എന്നായിരുന്നു ഇതുവരെ കേട്ടിരുന്നത്. ഭീമനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ വലിയൊരു താര നിര അണിനിരക്കുമെന്നും വാര്‍ത്തയുണ്ട്. ഗോകുലം ഗോപാലനായിരുന്നു നിര്‍മാണ മേറ്റിരുന്നത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് ഇതുവരെ അണിയറ പ്രവര്‍ത്തകരാരും ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ചിത്രമൊരുങ്ങാന്‍ ഏറെ ക്കാലം കാത്തിരിക്കേണ്ടി വരും. 

ഈ ഇടവേളയില്‍ യുവാക്കളുടെ കഥയുമായി ചെറിയൊരു ചിത്രമൊരുക്കുകയാണ് ഹരിഹരന്‍- എം.ടി. വാസുദേവന്‍ നായര്‍ കൂട്ടുകെട്ട്. എംടിയുടെ തന്നെ കഥയാണ് സിനിമയാകുന്നത്. പത്മപ്രിയയാണ് ഏഴാമത്തെ വരവിലെ നായിക. ചെറിയ ചിത്രവും വമ്പന്‍ പ്രൊജക്ടുകളും ഒരുപോലെ ചെയ്യുന്ന സംവിധായകനാണ് ഹരിഹരന്‍. എന്ന് സ്വന്തം ജാനകിക്കുട്ടിയും മയൂഖവും പ്രേം പൂജാരിയും സര്‍ഗവുമെല്ലാം ചെറിയ ബജറ്റില്‍ ചെയ്ത ചിത്രമായിരുന്നു. അതേ രീതിയില്‍ തന്നെയാണ് ഏഴാമത്തെ വരവും ഒരുങ്ങുന്നത്. നരേയ്‌നും ഇന്ദ്രജിത്തും ആദ്യമായാണ് ഇവരുടെ ചിത്രത്തില്‍ അഭിനയി ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക