Image

സ്വര്‍ഗ്ഗ സംഗീതവുമായി അല്‍ഫോന്‍സ്, ഫ്രാങ്കോ, അഞ്ജു ടീം അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്നു

Published on 19 January, 2019
സ്വര്‍ഗ്ഗ സംഗീതവുമായി അല്‍ഫോന്‍സ്, ഫ്രാങ്കോ, അഞ്ജു ടീം അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്നു
ന്യൂയോര്‍ക്ക് : അമേരിക്കയിലും കാനഡയിലും അരങ്ങേറിയ സ്‌നേഹസംഗീതം എന്ന ക്രിസ്തീയ സംഗീത വിരുന്നിന്റെയും "ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍" എന്ന മെഗാ ഷോയുടെയും തിളക്കമാര്‍ന്ന വിജയങ്ങള്‍ക്ക് ശേഷം സ്റ്റാര്‍ എന്റെര്‍റ്റൈന്‍മെന്റും റിച്ചഫോര്‍ട്ട് എന്റെര്‍റ്റൈന്‍മെന്റും ചേര്‍ന്ന് അവതരിപ്പിക്കുന്ന, പ്രമുഖ സംഗീത സംവിധായകനും പിന്നണി ഗായകനുമായ അല്‍ഫോന്‍സ് ജോസഫ് നയിക്കുന്ന "സ്വര്‍ഗ്ഗ സംഗീതം 2019" എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ കോണ്‍സര്‍ട്ട് നോര്‍ത്ത് അമേരിക്കയിലും കാനഡയിലും സന്ദര്‍ശനത്തിനൊരുങ്ങുന്നു.

അത്യാധുനിക വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ലൈവ് ബാന്‍ഡുമായി "സ്വര്‍ഗ്ഗ സംഗീതം" എന്ന ബാനറില്‍ എത്തുന്ന ഈ ക്രിസ്തീയ ഗാനമേള 2018 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് അമേരിക്കയിലും കാനഡയിലും എത്തുന്നത്.

പ്രമുഖ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഫ്രാങ്കോ സൈമണ്‍, സ്റ്റാര്‍ സിംഗര്‍ വിജയിയും പ്രമുഖ പിന്നണി ഗായികയുമായ അഞ്ജു ജോസഫ് എന്നീ അനുഗ്രഹീത ഗായകര്‍ അല്‍ഫോന്‍സിനൊപ്പം ഈ ക്രിസ്ത്യന്‍ ഡിവോഷണല്‍ കോണ്‍സര്‍ട്ടില്‍ വേദി പങ്കിടുന്നു.

ജീസസ് യൂത്ത് മ്യൂസിക് ബാന്‍ഡ് റെക്‌സ് ബാന്‍ഡിലെ പ്രമുഖ ഗായകന്‍, അനേകം മലയാള സിനിമകളുടെ സംഗീത സംവിധാനം കൂടാതെ പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി ഗാനങ്ങള്‍ പാടിയിട്ടുള്ള അല്‍ഫോന്‍സ് ജോസഫിന് ഫിലിം ക്രിട്ടിക്‌സ് , അമൃത ടി വി ഫെഫ്ക തുടങ്ങി അനേകം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്, റെക്‌സ് ബാന്‍ഡുമായി അനേക രാജ്യങ്ങള്‍ ക്രിസ്ത്യന്‍ ഡിവോഷണല്‍ കോണ്‍സര്‍ട്ട്കളുമായി സഞ്ചരിച്ചിട്ടുള്ള അല്‍ഫോന്‍സിനു മാര്‍പാപ്പയുടെ മുന്നിലും പാടുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

മലയാളമടക്കം വിവിധ ഭാഷകളില്‍ അനേകം സിനിമകളില്‍ പിന്നണി ഗായകനായും അനേകം ഡിവോഷണല്‍ ആല്‍ബങ്ങളില്‍ സംഗീത സംവിധായകനും ഗായകനുമൊക്കെയായ ഫ്രാങ്കോ സൈമണ്‍ പ്രമുഖ സംഗീതജ്ഞന്‍ ഔസേപ്പച്ചന്റെ അനന്തരവന്‍ കൂടിയാണ്, ഔസേപ്പച്ചന്റെ കീഴില്‍ സംഗീതം അഭ്യസിച്ച ഫ്രാങ്കോ വിവിധ രാജ്യങ്ങളില്‍ അനേകം പ്രശസ്ത ഗായകരൊപ്പം സംഗീത നിശകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്, ഫ്രാങ്കോ ഇന്ന് മലയാള ക്രിസ്തീയ ഗാന ശാഖയുടെ ഒഴിച്ച് കൂടാനാവാത്ത ഒരു ഭാഗമായിക്കഴിഞ്ഞു.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയികളില്‍ ഒരാളും പ്രമുഖ പിന്നണിഗായികയുമായ അഞ്ജു ജോസഫ് പാടിയ ഹിറ്റുകളായി മാറിയ അനേകം ക്രിസ്തീയ ഗാനങ്ങള്‍ അഞ്ജുവിനെ മലയാള ക്രിസ്തീയ ഗാനരംഗത്ത് അവിഭാജ്യ ഘടകമാക്കി നിലനിര്‍ത്തുന്നു, അനേകം ക്രിസ്ത്യന്‍ ഡിവോഷണല്‍ കോണ്‍സര്‍ട്ട്കളുമായി വിവിധ രാജ്യങ്ങള്‍ പ്രമുഖ ഗായകരൊത്തു സഞ്ചരിച്ചിട്ടുള്ള അഞ്ജു ഇന്ന് മലയാള ക്രിസ്തീയ ഗാനരംഗത്തെ നയിക്കുന്ന ശബ്ദങ്ങളില്‍ ഒന്നാണ്.

അത്യാധുനിക രീതിയിലുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് അനേകം വാദ്യോപകരണങ്ങളുടെ അകമ്പടിയോടു കൂടി ഇന്ത്യയിലെ തന്നെ വിദഗ്ദരായ മ്യുസിഷ്യന്‍സ് പങ്കെടുക്കുന്ന "സ്വര്‍ഗ്ഗ സംഗീതം 2019 " ദി ലൈവ് ബാന്‍ഡ് വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വിളിയ്ക്കുക :

ജേക്കബ് വര്‍ഗീസ് 201 669 1477
ക്രിസിന്‍ പൈനാടത്ത് 403 619 5005
ജോസഫ് ഇടിക്കുള 201 421 5303
സന്ദര്‍ശിക്കുക WWW.STARENTERTAINMENT.WORLD - WWW.RICHFORT.CA
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക