Image

ഷട്ട് ഡൗണിന്റെ ജാരസന്തതികള്‍ (ഡോ. മാത്യു ജോയിസ് , ഒഹായോ)

Published on 19 January, 2019
ഷട്ട് ഡൗണിന്റെ ജാരസന്തതികള്‍ (ഡോ. മാത്യു ജോയിസ് , ഒഹായോ)
വീട്ടില്‍വരുന്ന അപരിചിതന്‍ മുന്‍വാതിലില്‍മുട്ടി വിളിച്ച് അനുവാദം വാങ്ങിവീട്ടില്‍ പ്രവേശിക്കണമോ, അതോ രഹസ്യമായി പിന്‍വശത്തെ ജനലിലൂടെ നുഴഞ്ഞുകയറി, സാവധാനം വീട്ടുകാരനെപ്പോലെജീവിക്കാനുള്ള ശ്രമത്തെ ചെറുക്കണമോ? അതാണ് ട്രമ്പിന്റെ ന്യായമായ ചോദ്യം.അതിന് ഉത്തരമല്ല, പ്രത്യുത എത്രയുംവേഗം പരിഹാരമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖ്യമായ അജണ്ട. അതിന് ഏത് കടമ്പയും ചാടാനും അദ്ദേഹം കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്. വജ്രായുധമായഫൈനാന്‍ഷ്യല്‍ ഷട്ട് ഡൗണ്‍ തൊടുത്തുവിട്ടുകഴിഞ്ഞു. എവിടെയൊക്കെ മുറിവുകളും ചതവുകളുംഏല്പിച്ചിട്ടായിരിക്കുമോ ആയുധം മടങ്ങിയെത്തുതെന്ന് അചിന്തനീയം. ക്രിസ്തുമസ് ദിവസത്തില്‍ ട്രമ്പ് പറഞ്ഞത്, അമേരിക്കന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ സുരക്ഷാമതില്‍ നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നതുവരെ ഈ ഫൈനാന്‍ഷ്യല്‍ ഷട്ട് ഡൗണ്‍ തുടരുമൊണ്.

ഒക്‌ടോബറില്‍ ആരംഭിച്ച ബഡ്ജറ്റ്‌വര്‍ഷത്തിലെ 75% ഫണ്ടുകളുംവകയിരുത്തിക്കഴിഞ്ഞതിനാല്‍, ഇപ്പോള്‍ നിലവിലുള്ളത്ഒരു പൂര്‍ണ്ണ ഷട്ട് ഡൗണ്‍ എന്നു പറയാനാവില്ല. ബാക്കിയുള്ള 25% ത്തില്‍ ഭാഗീകമായി, നാടിന്റെ സുരക്ഷാസംവിധാനങ്ങള്‍ക്കും നീതിന്യായ, ഗതാഗത വിഭാഗങ്ങളിലാണ് പിടിമുറുക്കിയിരിക്കുന്നത്. പ്രധാനമായും ചരിത്രപ്രാധാന്യമുള്ള നാഷണല്‍ പാര്‍ക്കുകള്‍ അടച്ചിടും, വെള്ളവുംമറ്റുരാസവസ്തുക്കളുടെയും സുരക്ഷാ പരിശോധനകള്‍ താല്കാലികമായി നിര്‍ത്തലാക്കും, ടാക്‌സ് റിട്ടേണുകളുടെ പരിശോധനയും റീഫണ്ടുകളും താമസിക്കും, വിമാനത്താവളങ്ങളിലെ സെക്യൂരിറ്റിചെക്കുകള്‍ക്ക് ഉദ്യോഗസ്ഥര്‍ കുറവായതിനാല്‍ യാത്രകളില്‍ കാലതാമസം, വിമാനങ്ങള്‍ വൈകും ഇങ്ങനെ പോകുന്നു പ്രശ്‌നങ്ങളുടെ പട്ടിക.ഇപ്പോള്‍ പ്രതീക്ഷിച്ചതിനപ്പുറം ചരിത്രത്തിലാദ്യമായി ഷട്ട് ഡൗണ്‍ നാലാമത്തെ ആഴ്ചയിലെത്തിനില്ക്കുന്നു. ശമ്പളം ലഭിക്കാതെ ഫെഡറല്‍ ജോലിക്കാര്‍ വിദ്വേഷത്തോടെജോലിചെയ്യുന്നു. ഡെമോക്രാറ്റുകള്‍ ചര്‍ച്ചക്ക് തയ്യാറാവുകയും പ്രസിഡന്റിന്റെ സുരക്ഷാമതിലിനോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യാതിരുാല്‍ സംഗതിരൂക്ഷമാകാനാണ് സാധ്യത. ഇപ്പോള്‍ത്ത െപാര്‍ക്കുകള്‍ വൃത്തിഹീനമായിക്കഴിഞ്ഞു. ഗാര്‍ബേജ്ജുകള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നു, റോഡുകളുടെ പണികള്‍ മുടങ്ങിനില്‍ക്കുന്നു. പല റെസ്റ്റോറന്റുകളിലുംവരവ്കുറയുതിനാല്‍, ജോലിക്കാരെ ലേ ഓഫ് ചെയ്യുന്നു, ആഴ്ചകളില്‍കിട്ടുന്ന ശമ്പളത്തെ മാത്രം ആശ്രയിച്ചവര്‍ചെലവുചുരുക്കാനായികൊടുംതണുപ്പത്തും, റൂം ഹീറ്റിങ്ങ് ഒഴിവാക്കുന്നു, യാത്രകള്‍ ചുരുക്കുന്നു, വീടിന്റെയുംകാറിന്റെയും തവണകള്‍ മുടങ്ങുന്നു, ക്രെഡിറ്റുകാര്‍ഡുകള്‍ കൃത്യമായിസമയത്ത് അടയ്ക്കാത്തതിനാന്‍ പെനാല്‍റ്റികള്‍ ഏറുന്നു. ഇങ്ങനെ ദുരിതങ്ങളുടെ പട്ടികയയ്ക്ക് ദൈര്‍ഘ്യമേറിവരുന്നു.

ഇതിനൊക്കെ ഇന്‍ഡ്യയെക്കണ്ടു പഠിക്കണം. അവിടെഒരിക്കലു ംഫൈനാന്‍ഷ്യല്‍ ഷട് ഡൗണ്‍ എന്നു കേള്‍ക്കേണ്ടിവന്നിട്ടില്ല. ഒരു ലക്ഷത്തിന്റെ ദുരിതാശ്വാസസഹായത്തിന് ചെല്ലുമ്പോള്‍ ഫണ്ടില്ലെന്ന് പറയുമ്പോള്‍ത്തന്നെ, മറുവശത്ത് 3000 കോടിയുടെ പ്രതിമഉയര്‍ന്നുകൊണ്ടിരിക്കുകയാവും. പണ്ട് ഒരുകോടിയുടെ രൂപാനോട്ടുകള്‍ പ്രിന്റ് ചെയ്യുമ്പോള്‍ തത്തുല്യവിലയുള്ള സ്വര്‍ണ്ണമോ, വെള്ളിയോ വിദേശകറന്‍സിയോ ഖജനാവില്‍ചേര്‍ക്കണമായിരുന്നെ് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ അതൊക്കെ മാറിപ്പോയെന്ന് തോുന്നു! ഇന്ന് മൂവായിരംകോടിയുടെ രൂപാആവശ്യമെന്ന് തോന്നുമ്പോല്‍ ആറായിരംകോടിയുടെ പര്‍പ്പിള്‍നിറമുള്ള നോട്ട് അടിച്ചിറക്കിയിരിക്കും. അവിടെ എല്ലാംമുറപോലെ നടുകൊണ്ടേയിരിക്കും. പി െവെറുംഒരു പ്രതിപക്ഷം മാത്രം സ്‌ട്രോങ് ആയാലത്തെ ബുദ്ധിമുട്ടുകള്‍ അമേരിക്കക്കാര്‍ അനുഭവിച്ചു പഠിക്കട്ടെ നമ്മുടെ കൊച്ചുകേരളത്തില്‍ നൊടിയിടയില്‍ ഏതുമതില്‍ കെട്ടുവാനും ഒരു ബുദ്ധിമുട്ടുമില്ല. ഏതുറ്റൈപ്‌വേണമെന്ന് പറഞ്ഞാല്‍മതി. തരുണീമണികളെമാത്രം അണിനിര്‍ത്തിയ വനിതാമതില്‍വേണോ, അതോ "ആര്‍പ്പോ ആര്‍ത്തവ മതില്‍' വേണോ, സര്‍ക്കാര്‍ സ്‌പോസേര്‍ഡ് മതില്‍വേണോ - ഏതായാലും സര്‍ക്കാരിന് ഒരുചിലവുമില്ലാതെ നടത്തിക്കൊടുക്കാമെന്നു മുഖ്യമന്ത്രി ഗാരന്റി. വിജയേട്ടന് ബര്‍ഗറുംഡോണറ്റും ദക്ഷിണവെച്ചാല്‍, ട്രമ്പിനെ വരെ പഠിപ്പിച്ചുകൊടുക്കാം ഞമ്മടെ ഇന്‍സ്റ്റന്റ് മതില്‍ ടെക്‌നോളജി.

ഇതിനൊക്കെ അപ്പുറത്തായി ഈ ഷട്ട് ഡൗണിന്റെ പിന്നിലെ രാഷ്ട്രീയംകൂടിസ്വല്പം ചിന്തിച്ചാല്‍തരക്കേടില്ലെന്ന് തോന്നുന്നു. കാരണം ഇടക്കാല തിരഞ്ഞെടുപ്പോടെ ജനപ്രതിനിധി സഭയില്‍ ട്രമ്പിന് ആധിപത്യം നഷ്ടപ്പെട്ടുകഴിഞ്ഞു. ഒന്നിനും വിട്ടുകൊടുക്കാനോ വഴങ്ങാനോ തയ്യാറല്ലെന്ന ഉറച്ച തീരുമാനവുമായി നാന്‍സി പെലോസി സ്പീക്കറായി അവരോധിക്കപ്പെട്ടതോടെ ട്രമ്പിന്റെ പിരിമുറുക്കംകൂടിക്കഴിഞ്ഞു. രണ്ടുപേരുംതുല്യബല പരീക്ഷണത്തിലാണ്. രണ്ടുകൂട്ടരുടെയും പിടിവാശികള്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. അതുകൊണ്ട് ആര്‍ക്കും തോല്‍ക്കാന്‍ കഴിയില്ല. ട്രമ്പിന് തന്റെ പ്രകടനപത്രികയിലെ മുഖ്യവിഷയമായിരുന്നു രാജ്യത്തിന്റെ സുരക്ഷയും തെക്കന്‍ അതിര്‍ത്തിയിലെ വേലിക്കെട്ടും. അത്‌വെറുതെമുള്ളുവേലിയിട്ട് വരച്ചാല്‍ പോരാ, പകരം കോണ്‍ക്രീറ്റിന്റെയോ സ്റ്റീലിന്റെയോ മതില്‍തന്നെ വേണമെന്ന് അദ്ദേഹംഉറച്ച്‌വാദിക്കയുംചെയ്യുന്നു. സാധാരണക്കാരന് ഈ മതില്‍ഒരുവിഷയമേഅല്ലായിരിക്കും. പക്ഷെ ട്രമ്പിന്റെ ട്രമ്പ്കാര്‍ഡ് (തുറുപ്പുചീട്ട്്) ആണ് ഈ സുരക്ഷാമതില്‍. അക്കാര്യത്തില്‍ എന്തുവിട്ടുവീഴ്ചകാണിച്ചാലുംതന്റെ പരാജയമാണെും, ഭാവിയില്‍ ഓവല്‍ഓഫീസില്‍സന്ദര്‍ശകനായിട്ടുപോലും കയറാന്‍ പറ്റാത്ത, അവസ്ഥയില്‍തന്നെ എത്തിക്കുമെന്നും പ്രസിഡന്റ് ട്രമ്പ് വിശ്വസിക്കുു.

എന്നാല്‍ ട്രമ്പിനെയും ട്രമ്പിന്റെ പദ്ധതികളെയും തകിടംമറിച്ച് ട്രമ്പിനെ അദ്ദേഹത്തിന്റെസങ്കല്പ സുരക്ഷാമതിലില്‍ പശതേച്ച് ഒട്ടിച്ചിട്ട് പോകാമെന്ന് പറഞ്ഞുകൊണ്ടാണ് ഡെമോക്രാറ്റുകള്‍ ഓടിക്കൂടി ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ശക്തിപ്രകടിപ്പിച്ചത്. രാഷ്ട്രയെ മീമാസ വിദഗ്ദ്ധര്‍ക്ക് ഈ പറയുന്ന വന്‍ മതിലിന്റെ പ്രായോഗികതയില്‍ എതിര്‍അഭിപ്രായങ്ങളുമുണ്ട്. പക്ഷേ ട്രമ്പിന് നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയത്തില്‍ ഉറച്ചുനില്ക്കു റിപ്പ"ിക്കന്‍ സെനറ്റര്‍മാരെ പൊഴിഞ്ഞുപോകാതെ പിടിച്ചു നിര്‍ത്തണം.

ജനക്കൂട്ടത്തെ കാണുമ്പോള്‍ ഹാലിളക്കുന്ന നേതാവ്‌വായില്‍ വരുന്നതൊക്കെ വിളിച്ചുകൂവിയെന്നിരിക്കും.മതിലുപണി പുരോഗമിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ പലപ്പോഴുംവിളിച്ചുപറഞ്ഞിട്ടുമുണ്ട്. ഒരു ഡെമോക്രാറ്റ് മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ 25 ബില്യ ഡോളര്‍ സബ്‌സിഡി ഫണ്ടിങ്ങ് നടത്താന്‍, രേഖയില്ലാതെ കടന്നുകയറിയകുട്ടികള്‍ക്കും പൗരത്വം നല്കാമെന്നതുവരെ ചര്‍ച്ച ചെയ്യപ്പെ"ട്ടതാണ്. കഴിഞ്ഞ സെപ്റ്റമ്പറിലും ഇതുപോലെ ഒരുഷട്ട് ഡൗണിന് കളമൊരുങ്ങിയതായിരുന്നു. എന്നാല്‍ ക്യാപിറ്റോള്‍ ഹില്ലിലുംവൈറ്റുഹൗസിലുമുള്ള ഉപജാപകസംഘം അത്തെ സാഹചര്യങ്ങള്‍ക്കൊണ്ട് ട്രമ്പിനെ വ്യതിചലിപ്പിച്ചു.

നാന്‍സി പെലോസി നേതൃത്വം വഹിക്കുമ്പോള്‍ ഇനി ഒരു അനുരജ്ഞനത്തിനും ഡെമോക്രാറ്റുകളെ പ്രതീക്ഷിക്കേണ്ടതില്ലെ നിലപാടിലാണ്. നിരനിരയായി നില്ക്കുന്ന അമേരിക്കന്‍ പതാകകളുടെ മദ്ധ്യേ നിന്നുകൊണ്ട്, ഈ ഷട്ട് ഡൗണിനെതിരേ രണ്ടുഡെമോക്രാറ്റ് പ്രതിനിധികള്‍ പ്രതികരിച്ചത്. "അമേരിക്കന്‍ ജനതയെ ട്രമ്പ് ബന്ദികള്‍ ആക്കിയിരിക്കയാണ്"എന്ന് അട്ടഹസിച്ചുകൊണ്ട് "ട്രമ്പ് ഒരുദുര്‍ഘടാവസ്ഥസൃഷ്ടിച്ചിരിക്കുകയാണ്" എന്നവര്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം പിടിച്ചുനിന്നെങ്കിലും, ഇനി ഇളക്കംതട്ടിയേക്കാമെന്നും, നിരവധി കുറ്റാന്വേഷണങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും ട്രമ്പ് ഭയപ്പെടുന്നുണ്ടോ എന്നുംസംശയിക്കേണ്ടിയിരിക്കുന്നു. തന്റെ നൈമിഷികതീരുമാനങ്ങളിലൂടെ ലോകത്തെ പല വ്യവസ്ഥകളെയും തകിടംമറിക്കുന്ന സ്വഭാവവുമായി ഇതാവീണ്ടും ട്രമ്പ് ഈ മാസം അവസാനം സ്വിറ്റ്‌സര്‍ലണ്ടില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ തയ്യാറെടുക്കുന്നു. നെഞ്ചും വിരിച്ചു പെലോസിയുംഅണികളും പടുത്തുയര്‍ത്തിയിരിക്കുന്ന പ്രതിരോധ മതില്‍ ഇടിച്ചു നിരത്തി, തങ്ങളുടെ മാനം കാത്തു നിലനിര്‍ത്താന്‍ ട്രമ്പു വീരാളികള്‍ക്കു തെക്കന്‍ അതിര്‍ത്തിയില്‍കോട്ട കെട്ടാനാവുമോ? അതോ ഷട്ട് ഡൗണ്‍ പിന്‍വലിച്ചിട്ട് "ഞാന്‍ സ്വന്തം പണംകൊണ്ട് മതില്‍കെട്ടുതായിരിക്കും" എന്ന ട്രമ്പിന്റെ വിജ്ഞാപനത്തിനായി നാം കാതോര്‍ത്തിരിക്കണമോ?
Join WhatsApp News
പറക്കും പരവതാനി അമേരിക്കയില്‍ 2019-01-19 12:10:02

Magic Carpet.

അതിര്‍ത്തിയില്‍ അനേകം ‘prayer Rugs കണ്ടു അത് മുസ്ലീങ്ങള്‍ നുഴഞ്ഞു കയറി എന്നതിന്‍ തെളിവ് എന്ന് ട്രുംപ്. പറക്കും പരവതാനി യുടെ തന്ത്രം അറിയാവുന്നവര്‍ മതിലിനു മേലെ പറക്കാന്‍ ഉപയോഗിച്ചു എന്നും കരുതാം. അങ്ങനെ അലാവുദിന്‍റെ പറക്കും പരവതാനി അമേരിക്കയിലും എത്തി. മുള്ള് കമ്പിയുടെ മുകളിലും മതിലിന്‍റെ മുകളിലും നിരങ്ങി ഇറങ്ങാന്‍ ഉപകരിച്ചു ഇ കാര്‍പെറ്റ് എന്ന് കരുതാം. അല്ലാതെ മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന കഴിഞ്ഞു ഉപേഷിച്ചവ അല്ല. അതോ അമേരിക്കയില്‍ എത്തിയാല്‍ പിന്നെ പ്രാര്‍ത്ഥന നിര്‍ത്തുമോ മുസ്ലീങ്ങള്‍?-നാരദന്‍ 

നാൻസി റാണി 2019-01-19 14:17:05
കൊണ്ടുപോകും ട്രമ്പിനേം കൊണ്ട് 
കണ്ടകശ്ശനിയാണയാൾക്ക് 
അവതരിച്ചിരിക്കുന്നു വാളുമായതിന്  
അവന്റെ കഥ കഴിക്കാൻ 'നാൻസി' റാണി
എത്രയോ കാലമായി സ്ത്രീകളെ മെതിച്ചവൻ 
ഇത്ര ഭയങ്കരിയെ കാണുന്നിതാദ്യം !
തെറിക്കുത്തരം മുറിപ്പത്തലെന്നപോൽ 
വിറയ്ക്കുന്ന ദേഹവുമായി നിലപ്പവൾ  
കൊടുത്തതാണവൾ വേലികെട്ടാൻ 25 ബില്ലിയൻ 
എടുത്തു മോന്തെക്കെറിഞ്ഞു പുച്ഛമോടെന്നാൽ 
ഡീൽ മക്കേറാണുപോലും ഡീൽമേക്കർ 
കാലത്തിൻറെ സ്പന്ദനമറിയാത്ത കശ്മലൻ.
വാദിക്കുന്നവൻ വർഗ്ഗീയ വാദികൾക്കായി 
ജാതിവർണ്ണവർഗ്ഗ വിദ്വേഷം വിതയ്ക്കുന്നസുരവിത്ത് 
ശാപമായി തീരുംഇവൻ നാടിനും നാട്ടാർക്കും 
ആപത്തും വരുത്തി വയ്ക്കും നിസംശയം 
വഞ്ചന ചതി നുണ അഹന്ത തട്ടിപ്പ് തുടങ്ങിയ 
പഞ്ച ഗുണങ്ങളാൽ ചെകുത്താനെ തുരത്തുവോൻ 
അവതാരമാവാം അന്തിക്രിസ്തുവിൻ 
വിവരം കെട്ടവർ വിശ്വസിക്കുന്നു ക്രിസ്തുവെന്ന് 
വോട്ട് ചെയ്തേവരും ഓടിക്കണമിണം 
നാറ്റിക്കും മുമ്പ് നമ്മുടെ പിതാമഹരുടെ പേരിവൻ 

Thomas K Varghese 2019-01-22 20:21:27
നല്ല ലേഖനം.   പല വാസ്തവങ്ങളും പറഞ്ഞിരിക്കുന്നു .      പ്രസിഡന്റ് ട്രംപ്  മെക്സിക്കോ യെ കൊണ്ട് ചെലവ് ചെയ്യിക്കും, മതിലിനു എന്നൊക്കെ പറയേണ്ടിയിരുന്നില്ല.    നിയമ വിരുദ്ധമായ  കടന്നു കയറ്റങ്ങൾ  എവിടെയാണെങ്കിലും  അനുവദിക്കാവതല്ല.    "ആങ്ങള ചത്താലും,  നാത്തൂന്റെ  കണ്ണുനീര്  കാണണം"  എന്ന സമീപനം ആണ് ഡെമോക്രറ്റു കൾക്ക്.       ഒരു കേരളാ മാതൃക  രാഷ്ട്രീയം,  പാവം നമ്മൾ ഇതിനിടയിൽ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക