Image

48 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിന് നാളെ ബിജെപി തിരശീലയിടും

Published on 19 January, 2019
48 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിന് നാളെ ബിജെപി തിരശീലയിടും

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നടത്തിയ മാരത്തണ്‍ നിരാഹാര സമരം 48 ദിവസം പിന്നിടുമ്പോള്‍ സമരത്തിന് നാളെ തിരശീല വീഴും. സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ബിജെപി നിരാഹാരം കിടന്നപ്പോള്‍ ശബരിമലയില്‍ സുരക്ഷിതരായി യുവതികളെ എത്തിച്ച് സര്‍ക്കാര്‍ സമരത്തെ അഭിസംബോധന ചെയ്തത് കോമഡിയായി മാറിയ കാഴ്ചയായിരുന്നു. കണക്കുകള്‍ ശരിയെങ്കില്‍ നിരാഹാരം കിടന്ന ദിവസത്തിന് ഒന്ന് വെച്ചെങ്കിലും യുവതികള്‍ ശബരിമലയില്‍ കയറിയിട്ടുണ്ട്. മൊത്തത്തില്‍ നാണക്കേട് മാത്രം ബാക്കിയായി ബിജെപിക്ക്. സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന് യാതൊരു പിടിയുമില്ലാതെ നേതൃത്വം കുടങ്ങി. 
വലിയ നേതാക്കന്‍മാര്‍ ആരും നിരാഹാരം കിടക്കാന്‍ തയാറാകാഞ്ഞതും ബിജെപിക്ക് തിരിച്ചടിയായി. ആര്‍ക്കും അറിയാത്ത ആരെയൊക്കെയേ നിരാഹരം കിടത്തേണ്ട സ്ഥിതിയിലേക്ക് ബിജെപി എത്തിയപ്പോള്‍ പരിഹാസവുമായി സിപിഎം എത്തുകയും ചെയ്തു. പത്ത് ഇരുപത് ദിവസം സമരം പിന്നിട്ടപ്പോള്‍ സമരപന്തലില്‍ നിരാഹാരം കിടക്കുന്നയാള്‍ക്ക് കൂട്ടിരിക്കാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയായി. 
എന്തായാലും ഞങ്ങള്‍ തുടങ്ങിയ സമരം ഞങ്ങള്‍ തന്നെ നിര്‍ത്തുന്നു എന്ന മട്ടില്‍ ബിജെപി ഇപ്പോള്‍ നിരാഹാരം നിര്‍ത്തുകയാണ്. ഇനി പുതിയ സമരപരിപാടികള്‍ പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി സംസ്ഥാന നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക