Image

ശതം സമര്‍പ്പയാമി; പണമൊഴുകിയത് ദുരിതാശ്വാസ നിധിയിലേയ്‌ക്കെന്ന് അഭ്യൂഹം: പിതൃശൂന്യ പ്രചരണത്തില്‍ വീഴരുതെന്ന് സുരേന്ദ്രന്റെ മുന്നറിയിപ്പ്

Published on 19 January, 2019
ശതം സമര്‍പ്പയാമി; പണമൊഴുകിയത് ദുരിതാശ്വാസ നിധിയിലേയ്‌ക്കെന്ന് അഭ്യൂഹം: പിതൃശൂന്യ പ്രചരണത്തില്‍ വീഴരുതെന്ന് സുരേന്ദ്രന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ പ്രതിഷേധ സമരങ്ങളുടെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ശബരിമല കര്‍മ്മ സമിതി  'ശതം സമര്‍പ്പയാമി' എന്ന പേരില്‍ ധനസമാഹരണം തുടങ്ങിയത്. പിന്നാലെ ശതം സമര്‍പ്പയാമിയുടെ പണമൊഴുകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണെന്ന അഭ്യൂഹം പടര്‍ന്ന  സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്തെത്തി.

കെ.സുരേന്ദ്രന്റെയും കെ.പി.ശശികലയുടെയും ഫോട്ടോയും ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടും ചേര്‍ത്ത ചില പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതോടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണമൊഴുകിയെന്നാണ് അഭ്യൂഹം. തുടര്‍ന്നാണ് കെ. സുരേന്ദ്രന്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്: 

കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബര്‍ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാള്‍പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബര്‍ സെല്ലും. തെറ്റായ പ്രചരണങ്ങളില്‍ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ മാത്രമായി വിനിയോഗിക്കുക. ശതം സമര്‍പ്പയാമിയുടെ ഒറിജിനല്‍ അക്കൗണ്ട് നമ്പര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജന്‍മാര്‍ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക