Image

മാര്‍ത്തോമ സേവികാസംഘം ശതാബ്ദി ആഘോഷം 19ന്; ദയാബായി മുഖ്യാതിഥി

Published on 19 January, 2019
മാര്‍ത്തോമ സേവികാസംഘം ശതാബ്ദി ആഘോഷം 19ന്; ദയാബായി മുഖ്യാതിഥി

അബുദാബി : മാര്‍ത്തോമ സേവികസംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അബുദാബി മാര്‍ത്തോമ ഇടവക സേവികസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാ സംഗമം 19 നു മുസഫ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കും. വൈകിട്ട് ആറിനു നടക്കുന്ന പരിപാടിയില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി മുഖ്യാതിഥിയായി പങ്കെടുക്കും.

ഇടവക വികാരി റവ. ബാബു പി. കുലത്താക്കല്‍ അധ്യക്ഷത വഹിക്കും. സഹവികാരി റവ. ബിജു സി.പി , സേവികാസംഘം യുഎഇ സെന്റര്‍ പ്രസിഡന്റ് റവ. സുനില്‍ എം. ജോണ്‍, ശാഖാ സെക്രട്ടറി സൂസന്‍ അലക്‌സ്, ഇടവകയിലെ മറ്റു സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിക്കും. 

വൈസ് പ്രസിഡന്റ് മേഴ്‌സി വി. ജോണ്‍, ട്രസ്റ്റിമാരായ സൂസന്‍ ഷാജു ജോണ്‍, ജോളി ബിജു, ജോയിന്റ് സെക്രട്ടറി അഡ്വ. സില്‍സി റേച്ചല്‍ സാമുവന്‍, സൂസന്‍ മനോജ് , സീമ ജോസഫ്, ബിനി ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ചടങ്ങില്‍ ദയാബായിയേയും സേവികസംഘത്തിലെ മുതിര്‍ന്ന അംഗങ്ങളേയും ആദരിക്കും. സേവികാസംഘം ഒരുക്കിയ ഗായകസംഘം ശതാബ്ദി ഗാനം അറബിക് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ആലപിക്കും. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക