Image

എമിറേറ്റ്‌സ് കോഴിക്കോട്ടേക്ക് സര്‍വീസ്; അധികാരികള്‍ക്ക് ഐഐസിയുടെ അഭിനന്ദനം

Published on 19 January, 2019
എമിറേറ്റ്‌സ് കോഴിക്കോട്ടേക്ക് സര്‍വീസ്; അധികാരികള്‍ക്ക് ഐഐസിയുടെ അഭിനന്ദനം

കുവൈത്ത്: നാലു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം എമിറേറ്റ്‌സ് വിമാനം ജനുവരി 31 മുതല്‍ കോഴിക്കോട്ടേക്ക് സര്‍വീസ് പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയ അധികാരികളെ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ കമ്മിറ്റി അഭിനന്ദിച്ചു.

എമിറേറ്റ്‌സ് വിമാനത്തിനൊപ്പം ഫ്‌ലൈദുബായ് വിമാനവും ജനുവരി 31 മുതല്‍ സര്‍വീസ് ആരംഭിക്കും. നേരത്തെ നിര്‍ത്തലാക്കിയ സൗദി എയര്‍ലൈന്‍സ് ഒരു മാസം മുന്പ് സര്‍വീസ് പുനഃരാരംച്ചിട്ടുണ്ട്.

കേരളത്തില്‍ പ്രവാസി സമൂഹത്തിലെ ഭൂരിഭാഗവും മലബാര്‍ ഭാഗങ്ങളില്‍ നിന്നായതിനാല്‍ കോഴിക്കോട് എര്‍പോര്‍ട്ടില്‍ നിന്ന് വിമാന സര്‍വീസ് ഏറെ ഉപകാരപ്രദമാണ്. ഈ വര്‍ഷം മുതല്‍ ഹജ്ജ് സര്‍വീസും പുനഃരാരംഭിക്കാന്‍ തീരുമാനിച്ച നടപടിയും പ്രശംസനീയമാണെന്ന് ഐഐസി പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക