Image

മാരാമണ്‍ കണ്‍വെന്‍ഷനിലെ സമയങ്ങളില്‍ മാറ്റം: ക്രമീകരണം സ്ത്രീകള്‍ക്ക് വേണ്ടി

Published on 19 January, 2019
മാരാമണ്‍ കണ്‍വെന്‍ഷനിലെ സമയങ്ങളില്‍ മാറ്റം: ക്രമീകരണം സ്ത്രീകള്‍ക്ക് വേണ്ടി

മാരാമണ്‍: 124ാമത് മാരാമണ്‍ കണ്‍വെന്‍ഷനില്‍ പൊതുയോഗ സമയങ്ങളില്‍ മാറ്റം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് പൊതുയോഗങ്ങളില്‍ ക്രമീകരണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.  രാത്രികാലങ്ങളില്‍ നടത്തിയിരുന്ന പൊതുയോഗങ്ങള്‍ വൈകുന്നേരം അഞ്ച് മുതല്‍ ആറ് വരെയാക്കിയാണ് സമയ ക്രമീകരണം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്‍വെന്‍ഷനിലെ രാത്രിയോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇതിനെ ചോദ്യം ചെയ്ത് സഭയ്ക്കകത്തും ചിലര്‍ കോടതിയിയേയും സമീപിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് സമയ ക്രമീകരണത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. അതേ സമയം രാവിലെയും ഉച്ചയ്ക്കുമുള്ള യോഗങ്ങളുടെ സമയത്തില്‍ മാറ്റമില്ല.

വൈകീട്ട് 6.30 നുള്ള യോഗങ്ങളിലും സ്ത്രീകള്‍ക്ക് പങ്കെടുക്കാം. രാത്രിയോഗങ്ങള്‍ പമ്പാമണപ്പുറത്തുനിന്ന് മാറ്റി കോഴഞ്ചേരി മാര്‍ത്തോമാ പള്ളിയില്‍ ക്രമീകരിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മകളില്‍ ഒന്നാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ പമ്പാ തീരത്തെ മണപ്പുറത്താണ് നടക്കുന്നത്.


Join WhatsApp News
പൊള്ള സുവിശേഷം 2019-01-19 16:15:43
8 ദിവസം അടുപ്പിച്ചു സുവിശേഷം കേട്ടാലും പുരുഷന് മാറ്റം ഉണ്ടാകുന്നില്ല എന്നത് അല്ലേ സത്യം. എത്ര സുവിശേഷം കേട്ടാലും സ്ത്രിയെ ഒറ്റക്കു കണ്ടാല്‍ പുരുഷന്‍ ഈറ്റ പുലി പോലെ. എന്തിനു ആണ് ഇത്തരം പൊള്ളയായ യോഗങ്ങള്‍?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക