Image

കെ.സി.എസ് ലെജിസ്ലേറ്റീവ് ബോര്‍ഡിന് നവ നേതൃത്വം

റോയി ചേലമലയില്‍ Published on 19 January, 2019
കെ.സി.എസ് ലെജിസ്ലേറ്റീവ് ബോര്‍ഡിന് നവ നേതൃത്വം
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ (കെ.സി.എസ്) ലെജിസ്ലേറ്റീവ് ബോര്‍ഡിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മാറ്റ് വിളങ്ങാട്ടുശേരി ആണ് 2019 വര്‍ഷത്തെ ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍. മാത്യു ഇടുക്കുതറ (വൈസ് ചെയര്‍മാന്‍), ജിനോ കക്കാട്ടില്‍ (ഫിനാന്‍സ് ചെയര്‍മാന്‍), ജോബി തേക്കുനില്‍ക്കുന്നതില്‍ (വൈസ് ചെയര്‍മാന്‍), ലിന്‍സണ്‍ കൈതമല (എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍), ജോയി തേനാകളപുരയില്‍ (ഔട്ട് ഡോര്‍ കമ്മിറ്റി ചെയര്‍), ജോസഫ് പുതുശേരി (വൈസ് ചെയര്‍മാന്‍) എന്നിവര്‍ ആണ് പുതിയ സാരഥികള്‍.

പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ സംസാരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം കെ.സി.എസ് ലെജിസ്ലേറ്റീവ് ബോര്‍ഡില്‍ പ്രവര്‍ത്തിച്ചതിനുശേഷം കാലാവധി പൂര്‍ത്തിയാക്കിയ സന്‍ജു പുളിക്കത്തൊട്ടിയില്‍, ജിമ്മി കണിയാലി, ജോബി ഓളിയില്‍, ഉണ്ണി തേവര്‍മറ്റത്തില്‍, ബൈജു കുന്നേല്‍, സാജന്‍ പച്ചിലമാക്കില്‍, ജോജോ എടകര, ജോജോ ആലപ്പാട്ട് എന്നിവര്‍ക്ക് യോഗം നന്ദി രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക