Image

ശബരിമല പ്രക്ഷോഭം നടത്തുന്നത് ഫ്യൂഡല്‍ പ്രമാണിമാര്‍

Published on 20 January, 2019
ശബരിമല പ്രക്ഷോഭം നടത്തുന്നത് ഫ്യൂഡല്‍ പ്രമാണിമാര്‍

ഫ്യൂഡല്‍ മേധാവിത്വ ശക്തികള്‍ക്ക് കേരളത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സാഹചര്യം വന്നിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമേധാവിത്വമുള്ളവരാണ് ശബരിമല പ്രക്ഷോഭം തുടങ്ങിയത്. സുപ്രീംകോടതിക്ക് നേരെ സമരം നടത്താന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരിനെതിരെ സമരം നടത്തുന്നു. സിപിഎം ഹൈന്ദവ വിശ്വാസികള്‍ക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ എല്ലാത്തിനെയും ധീരമായി നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 
എന്‍.എസ്.എസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സവര്‍ണ്ണജാതി പ്രമാണിത്വത്തിനെതിരെ പിണറായി പ്രതികരിച്ചത്. ശബരിമല യുവതി പ്രവേശനത്തില്‍ 1991ലെ വിധി നിയമവിരുദ്ധമായിരുന്നു. അതിനാലാണ് ആ വിധിയെ സുപ്രീം കോടതി തിരുത്തിയത്. അത് തെറ്റായിട്ടൊന്നുമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക