Image

ശബരിമല; 1991ലെ ഹൈക്കോടതി വിധി ബോധപൂര്‍വ്വമെന്ന് പിണറായി വിജയന്‍

Published on 20 January, 2019
ശബരിമല; 1991ലെ ഹൈക്കോടതി വിധി ബോധപൂര്‍വ്വമെന്ന് പിണറായി വിജയന്‍

ശബരിമല വിഷയത്തില്‍ നിര്‍ണായകമായ പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരിക്കുന്നു. 1991ല്‍ ഹൈക്കോടതി ജഡ്ജി യുവതിപ്രവേശനത്തെ നിയമപരമായി വിലക്കിയത് ബോധപൂര്‍വ്വമാണ് എന്നായിരുന്നു പിണറായി വിജയന്‍റെ പ്രസ്താവന. ജസ്റ്റിസ് പരിപൂര്‍ണ്ണന്‍റെ ബഞ്ചായിരുന്നു 1991ല്‍ യുവതി പ്രവേശനത്തെ വിലക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. 
1991ല്‍ ഹൈക്കോടതി ജഡ്ജി ബോധപൂര്‍വ്വമായി ഉത്തരവ് പുറത്തിറക്കിയതിനെ തുടര്‍ന്ന് യുവതികളെ വിലക്കുന്നത് ഒരു ആചാരമായി മാറിയത്. 1991ന് മുമ്പ് ശബരിമലയില്‍ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നു. അതിന് ശേഷം ബോധപൂര്‍വ്വം ചെയ്ത പ്രവൃത്തി നാടിന്‍റെ ആചാരമാകുന്നില്ല. അത് നിയമവിരുദ്ധമാണെന്ന് കണ്ടത് കൊണ്ടാണ് സുപ്രീംകോടതി യുവതികളെ പ്രവേശിപ്പിക്കണം എന്ന നിലപാട് സ്വീകരിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക