Image

പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിലൂടെ സ്വന്തമാക്കാന്‍ അവസരം

Published on 20 January, 2019
പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിലൂടെ സ്വന്തമാക്കാന്‍ അവസരം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച സമ്മാനങ്ങളു ഉപഹാരങ്ങളും ലേലം ചെയ്യാന്‍ പോകുന്നു. ഡല്‍ഹിയില്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് മുഖേനയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വെക്കുന്നത്. 
തലപ്പാവുകള്‍ മുതല്‍ ലേലത്തിന് തയാറാക്കുന്നുണ്ട്. വിലയേറിയ ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങി 1800ലേറെ സമ്മാനങ്ങളാണ് ലേലത്തിന് എത്തുക. 
500 രൂപയാണ് ലേലത്തിന്‍റെ അടിസ്ഥാന വില. എന്നാല്‍ ലേലം വന്‍ തുകയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന പണം ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക