Image

തന്ത്രിക്ക് ഭരണഘടനയുടെ പണി; ശുദ്ധിക്രീയ നടത്തിയതിന് പട്ടികജാതി കമ്മീഷന്‍

Published on 20 January, 2019
തന്ത്രിക്ക് ഭരണഘടനയുടെ പണി; ശുദ്ധിക്രീയ നടത്തിയതിന് പട്ടികജാതി കമ്മീഷന്‍

ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവര്‍ ശബരിമലയിലെത്തി ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തിയതിന് ശബരിമല തന്ത്രിയായ കണ്ഠര് രാജീവര്‍ക്ക് സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. ഈ മാസം 17ന് ഹിയറിംഗിനായി ഹാജരാവാന്‍ തന്ത്രിക്ക് നോട്ടിസ് അയച്ചിരുന്നു. ഈ ദിവസം കമ്മീഷന്‍ മുമ്പാകെ ഹാജരാവാത്തത് കൊണ്ടാണ് തുടര്‍നടപടി എന്ന നിലയ്ക്കാണ് തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് കൂടി അയച്ചിരിക്കുന്നത്. 
ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ടു തന്ത്രി നടത്തിയ ശുദ്ധിക്രീയ എന്ന പരിപാടി അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിനാലാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുള്ളത്. അയിത്താചാരം ഭരണഘടന നിരോധിച്ചതായിട്ടും ഭരണഘടനയെ വെല്ലുവിലിച്ചുകൊണ്ട് അയിത്തം ആചരിച്ചത് കുറ്റകരമാണെന്നും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ പറഞ്ഞു. 
ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനയ്ക്കും നിയമത്തിനും അതീതരല്ല. ഭരണഘടനയ്ക്ക് മുകളില്‍ പറക്കാന്‍ സവര്‍ണാധിപത്യത്തെ അനുവദിച്ചുകൂടായെന്നും കമ്മീഷന്‍ അംഗം. എസ്.അജയകുമാര്‍ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക