Image

ഗഗന്‍യാന്‍' പദ്ധതി അദ്‌ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ ഐഎസ്‌ആര്‍ഒ

Published on 20 January, 2019
ഗഗന്‍യാന്‍' പദ്ധതി അദ്‌ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ ഐഎസ്‌ആര്‍ഒ
കൊച്ചി: മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയയ്‌ക്കുക എന്നത്‌ മാത്രമല്ല ഗഗന്‍യാന്‍ പദ്ധതിയുടെ ലക്ഷ്യമെന്നും അതിനു വേണ്ടി ഒരുക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ അദ്‌ഭുതങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കുമെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍.

ചെറുപ്പക്കാരുടെ ഭാവനയെ ജ്വലിപ്പിക്കുന്നതാണ്‌ ഇത്തരം പദ്ധതികള്‍. ശാസ്‌ത്രത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ഇന്ത്യയൊട്ടാകെ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിക്കാനിരിക്കുകയാണ്‌.

ഐഎസ്‌ആര്‍ഒയുടെ പ്രശ്‌നങ്ങള്‍ക്കു പ്രാദേശിക തലത്തില്‍ വിദഗ്‌ധ സഹായം ലഭിക്കാന്‍ ഇത്‌ ഉപകാരപ്പെടും. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ സഹായവും അത്യാവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കായി ഐഎസ്‌ആര്‍ഒയുടെ കീഴില്‍ 'യങ്‌ സയന്റിസ്റ്റ്‌സ്‌ പ്രോഗ്രാം' ഉടന്‍ ആരംഭിക്കും. പദ്ധതി പ്രകാരം ഓരോ സംസ്ഥാനത്തു നിന്നും 8,9 ക്ലാസുകളിലെ മൂന്നു വിദ്യാര്‍ഥികളെ വീതം തിരഞ്ഞെടുത്ത്‌ ഐഎസ്‌ആര്‍ഒയില്‍ പരിശീലനം നല്‍കുമെന്നും ഡോ.ശിവന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക