Image

തെലങ്കാനയിലെ റോഡുകള്‍ കണ്ണാടി പോലെ തിളങ്ങും";പ്രതിജ്ഞയുമായി ചന്ദ്രശേഖര റാവു

Published on 20 January, 2019
തെലങ്കാനയിലെ റോഡുകള്‍ കണ്ണാടി പോലെ തിളങ്ങും";പ്രതിജ്ഞയുമായി ചന്ദ്രശേഖര റാവു

തെലങ്കാനയിലെ റോഡുകള്‍ കണ്ണാടി പോലെ തിളങ്ങുമെന്ന വാഗ്ദാനവുമായി മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു.സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ പ്രഗതി ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് വര്‍ഷത്തിനുള്ളില്‍ റോഡുപണി പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പുതിയതായി രൂപീകരിച്ച പഞ്ചായത്തുകളുടേത് ഉള്‍പ്പെടെ 12,751 പഞ്ചായത്തുകളിലെ റോഡ് ബിടി നിലവാരത്തിലേക്ക് ഉയര്‍ത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജലസേചന പദ്ധതി കഴിഞ്ഞാല്‍ റോഡുകള്‍ക്കും ഹൈവേകള്‍ക്കുമാണ് മുന്‍ഗണനയെന്നും റാവു വ്യക്തമാക്കി.

പുതുക്കി പണിയേണ്ട ധാരാളം റോഡുകളും പാലങ്ങളുമുണ്ട് സംസ്ഥാനത്ത്. അവയുടെ പുരോഗതി നിരീക്ഷിക്കണമെന്നും മന്ത്രിമാരോട് നിര്‍ദ്ദേശിച്ചു.
കലേശ്വരം പദ്ധതിയില്‍ ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക