Image

പത്തു വര്‍ഷങ്ങള്‍ക്കുശേഷം മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

Published on 20 January, 2019
പത്തു വര്‍ഷങ്ങള്‍ക്കുശേഷം മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ തെരഞ്ഞെടുപ്പ് ചൂടിലേക്ക്
മെല്‍ബണ്‍: മെല്‍ബണിലെ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ 2019-21 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള അസോസിയേഷന്‍ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കു നീങ്ങുന്നു. ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി വലതുപക്ഷ, ഇടതുപക്ഷ , നിഷ്പക്ഷ പാനലുകള്‍ രംഗത്തിറങ്ങിയതോടെയാണ് മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ തെരഞ്ഞെടുപ്പ് അതിന്റെ ചരിത്രത്തിലിന്നുവരെ കാണാത്ത വാശിയേറിയ മത്സരത്തിന് വേദിയാകുന്നത്. 

ഓസ്‌ട്രേലിയന്‍ മലയാളികളുടെ പ്രവാസജീവിതത്തില്‍ ആദ്യകൂട്ടായ്മ രചിച്ച ഈ സംഘടന 44 വര്‍ഷത്തെ പാരന്പര്യത്തിന്റെ പകിട്ടില്‍ ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ മെല്‍ബണ്‍ സമൂഹത്തില്‍ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് . ഒട്ടേറെ കയറ്റിറക്കങ്ങള്‍ താണ്ടിയ ഈ സംഘടന അരപ്പതിറ്റാണ്ട് കാലത്തിനുള്ളില്‍ നഷ്ട്ടപെട്ട പ്രതിഛായ കുത്തനെ ഉയര്‍ത്തിയ സാഹചര്യത്തില്‍ അധികാരം പിടിക്കുവാന്‍ അരയും തലയും മുറുക്കി നിരവധി പാനലുകളാണ് മത്സരത്തിന് തയാറാകുന്നത് . ഒരു പാനലില്‍ 11 പേരാണ് മത്സരിക്കേണ്ടത് . എല്ലാവരുടെയും ഫോട്ടോ മുദ്രണം ചെയ്ത പേരും അഡ്രസും അടങ്ങിയ പാനലുകള്‍ ജനുവരി 31നു വൈകുന്നേരം അഞ്ചിനു മുന്നായി ഈമെയിലില്‍ അയക്കേണ്ടതാണ്. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി രണ്ടിനാണ് . അയച്ച പാനലുകളുടെയും, മത്സരാര്‍തഥികളുടെയും വിശദവിവരങ്ങള്‍ ഫോട്ടോ അടക്കം, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഔദ്യോഗിക ഫേസ്ബുക്കില്‍ പ്രദശിപ്പിക്കും. 

ഫെബ്രുവരി 10 ഞായറാഴ്ച വൈകുന്നേരം നാലിന് ഡാണ്ടിനോഗിലുള്ള യൂണിറ്റിംഗ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന പൊതുയോഗം പുതിയ ഭാരവാഹികള്‍ ആരെന്നറിയുവാന്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയെ സ്‌നേഹിക്കുന്ന എല്ലാ മലയാളികളും സ്‌നേഹപൂര്‍വം കാത്തിരിക്കുന്നു. 

റിപ്പോര്‍ട്ട്: സൈമണ്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക