Image

ജര്‍മനിയില്‍ സൈബീരിയന്‍ തണുപ്പ്

Published on 20 January, 2019
ജര്‍മനിയില്‍ സൈബീരിയന്‍ തണുപ്പ്
 

ബര്‍ലിന്‍ :പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ശൈത്യം കടുത്തുവെങ്കിലും ഇപ്പോള്‍ ജര്‍മനി ഉള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ സൈബീരിയന്‍ തണുപ്പിലേക്ക് നീങ്ങുകയാണ്.

കഴിഞ്ഞ രണ്ടു ആഴ്ചകളായി ആല്‍പ്‌സ് പര്‍വത നിരകള്‍ക്ക് ചുറ്റുമുള്ള രാജ്യങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയും മൈനസ് ഡിഗ്രി താപനിലയും ആയിരുന്നു. മഞ്ഞ് മലകള്‍ ഇടിഞ്ഞു ഏതാണ്ട് പന്ത്രണ്ടോളം പേര് മരിക്കുകയും ചെയ്തു. ജര്‍മനിയിലെ ബവേരിയ മേഖല മുഴുവന്‍ മഞ്ഞിനടി യിലാണ്.

കാലാവസ്ഥ 20 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. ഇപ്പോള്‍ സൈബീരിയന്‍ തണുപ്പിലേക്ക് പതിയെ നടന്നു അടുക്കുക ആണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
സ്‌കീയിങ്ങിന് പോയ ആയിരക്കണക്കിന് ആളുകള്‍ ഹിമപരപ്പില്‍ പെട്ടു പോയിരുന്നെങ്കിലും അവരെ എല്ലാം രക്ഷ പെടുത്തിയിരുന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ വീണു കിടക്കുന്ന മഞ്ഞ് പാളികള്‍ ഇപ്പോഴും മാറ്റാന്‍ സാധിക്കാതെ കിടക്കുകയാണ്.

അന്തരീക്ഷ താപനില വാരാന്ത്യത്തില്‍ മൈനസ് ഇരുപത് മുതല്‍ 25 ഡിഗ്രി വരെ ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക