Image

സ്‌റ്റോപ്പ് സൈന്‍ പാലിക്കാത്തവര്‍ക്ക് ആയിരം ദിര്‍ഹവും 10 ബ്ലാക്ക് പോയിന്റും പിഴ

Published on 20 January, 2019
സ്‌റ്റോപ്പ് സൈന്‍ പാലിക്കാത്തവര്‍ക്ക് ആയിരം ദിര്‍ഹവും 10 ബ്ലാക്ക് പോയിന്റും പിഴ

അബുദാബി: വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്‌കൂള്‍ വാഹനങ്ങളുടെ വശങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള 'സ്‌റ്റോപ്പ് സൈന്‍' നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്ക് ആയിരം ദിര്‍ഹവും 10 ബ്ലാക്ക് പോയിന്റും പിഴ ലഭിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുമ്പോഴും , ഇറക്കുമ്പോഴും 'സ്‌റ്റോപ്പ് സൈന്‍' ബോര്‍ഡ് നിവര്‍ത്തി വയ്ക്കണമെന്നാണ് െ്രെഡവര്‍മാര്‍ക്കു കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. ഇത് പാലിക്കാത്ത െ്രെഡവര്‍ക്ക് 500 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റ്‌റും ലഭിക്കും. സിംഗിള്‍ ലൈന്‍ റോഡുകളില്‍ ഇരുവശത്തേക്കും പോകുന്ന വാഹനങ്ങള്‍ നിര്‍ത്തണമെന്നും, ഡബിള്‍ ലൈന്‍ റോഡുകളില്‍ സ്‌കൂള്‍ ബസിന്റെ അതേ ദിശയില്‍ യാത്രചെയ്യുന്ന വാഹനങ്ങള്‍ ബസില്‍ നിന്നും കുറഞ്ഞത് 5 മീറ്റര്‍ പിറകില്‍ നിര്‍ത്തണമെന്നുമാണ് നിര്‍ദേശം.

റിപ്പോര്‍ട്ട്. അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക