Image

പിയാനോ പുതുവര്‍ഷാഘോഷം: മാനവരാശി ലാളിത്യത്തിലേക്ക് മടങ്ങണമെന്ന് പ്രൊഫ. കോശി തലയ്ക്കല്‍

(പി ഡി ജോര്‍ജ് നടവയല്‍) Published on 20 January, 2019
പിയാനോ പുതുവര്‍ഷാഘോഷം: മാനവരാശി ലാളിത്യത്തിലേക്ക് മടങ്ങണമെന്ന് പ്രൊഫ. കോശി തലയ്ക്കല്‍
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങള്‍ക്ക് സാഹിത്യകാരന്‍ പ്രൊഫസ്സര്‍ കോശിതലയ്ക്കല്‍ തിരികൊളുത്തി. മനുഷ്യര്‍ ലാളിത്യത്തിലേക്ക് മടങ്ങുക എന്നതാണ് ഇക്കാലഘട്ടത്തിന്റെ ആരോഗ്യ പ്രശ്ങ്ങള്‍ക്ക് പരിഹാരമാകാവുന്ന മാര്‍ഗമെന്ന് കോശി തലയയ്ക്കല്‍ പറഞ്ഞു.

ആധുനിക കൊമേഴ്‌സ്യല്‍ സാങ്കേതികവിദ്യാ സൗകര്യങ്ങള്‍ ചുറ്റുവട്ടത്തുണ്ടായിട്ടും, ആമിഷ് ജനവിഭാഗത്തെപ്പോലെ, മണ്ണും പ്രകൃതിയുമായും ഇണങ്ങി പുലര്‍ത്തുന്ന ഗ്രാമ്യജീതം, കായികാദ്ധ്വാനജോലികള്‍, എളിയ ഭാവങ്ങള്‍ എന്നീ ജീവിതശൈലികളിലേക്ക് മറ്റിച്ചുവടുവയ്ക്കാന്‍ കഴിഞ്ഞാല്‍ പുതുവര്‍ഷങ്ങളും പുത്തനുഷസ്സുകളും ദൈവികദാനത്തിന്റെ മഹിമ പ്രസരിപ്പിക്കുന്നതായി അനുഭവിക്കാനാകും. ഭദ്രദീപത്തില്‍ പിയാനോ പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, സെക്രട്ടറി ഷേര്‍ളീ ചാവറ, ട്രഷറാര്‍ ലീലാമ്മ സാമുവേല്‍, വൈസ് പ്രസിഡന്റ ്‌മെര്‍ളീ പാലത്തിങ്കല്‍, ജോയിന്റ് സെക്രട്ടറി ടിജുതോമസ്, എഡ്യൂക്കേഷന്‍ ചെയര്‍ ലൈലാ മാത്യു, ബൈലോ ചെയര്‍ ജോര്‍ജ് നടവയല്‍ എന്നിവരും പുതുവര്‍ഷവരവേല്പ്പിനുള്ള കനക നാളമിട്ടു. പിയാനോ പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് മെര്‍ലിന്‍ പാലത്തിങ്കല്‍ നന്ദിയും പ്രകാശിപ്പിച്ചു.

സെക്രട്ടറി ഷേര്‍ളി ചാവറ, സൂസന്‍ സാബൂ എന്നിവര്‍ എംസിമാരായി. പിയാനോ ജീവകാരുണ്യ പ്രവര്‍ത്തന ഭാഗമായി മലപ്പുറത്തുള്ള നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയ്ക്ക് ആയിരം ഡോളറിന്റെ പഠന സഹായത്തുക കൈമാറി. പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബര്‍ ബ്രിജിറ്റ് വിന്‍സന്റ് സന്നിഹിതയായിരുന്നു.

ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ആല്‌ബേട് ഐന്‍സ്റ്റീന്‍ ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളിലെ നേഴ്‌സുമാരും വിവിധ സ്കൂളുകളിലെ കുട്ടികളും നിമ്മീ ദാസ്സിന്റെ ഭരതം ഡാന്‍സ് അക്കാഡമിയിലെ കലാകാരികളും ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു. റിട്ടയേഡ് നേഴ്‌സുമാരെ ആദരിച്ചു.സാബുചാവറയുടെ സിനിമാഗാനങ്ങളും, കൗതുകച്ചോദ്യോത്തരങ്ങള്‍, ലക്കിറ്റിപ്, ലളിതമായ ഇന്‍ഡോര്‍ സ്‌പോട്‌സ് മത്സരങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. ഡിന്നറോടെ ആഘോഷങ്ങള്‍ക്ക് നവരുചിചാര്‍ത്തി.
പിയാനോ പുതുവര്‍ഷാഘോഷം: മാനവരാശി ലാളിത്യത്തിലേക്ക് മടങ്ങണമെന്ന് പ്രൊഫ. കോശി തലയ്ക്കല്‍
പിയാനോ പുതുവര്‍ഷാഘോഷം: മാനവരാശി ലാളിത്യത്തിലേക്ക് മടങ്ങണമെന്ന് പ്രൊഫ. കോശി തലയ്ക്കല്‍
പിയാനോ പുതുവര്‍ഷാഘോഷം: മാനവരാശി ലാളിത്യത്തിലേക്ക് മടങ്ങണമെന്ന് പ്രൊഫ. കോശി തലയ്ക്കല്‍
പിയാനോ പുതുവര്‍ഷാഘോഷം: മാനവരാശി ലാളിത്യത്തിലേക്ക് മടങ്ങണമെന്ന് പ്രൊഫ. കോശി തലയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക