Image

ഇന്റലിജന്‍സ് കമ്മിറ്റിയിലേക്ക് രാജാകൃഷ്ണമൂര്‍ത്തിയെ നോമിനേറ്റ് ചെയ്തു

പി പി ചെറിയാന്‍ Published on 21 January, 2019
ഇന്റലിജന്‍സ് കമ്മിറ്റിയിലേക്ക് രാജാകൃഷ്ണമൂര്‍ത്തിയെ നോമിനേറ്റ് ചെയ്തു
വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ചിക്കാഗോയില്‍ നിന്നുള്ള യു എസ് കോണ്‍ഗ്രസ്സ് അംഗവുമായ രാജാ കൃഷ്ണമൂര്‍ത്തിയെ ഇന്റലിജന്‍സ് ഹൗസ് പെര്‍മനെന്റ് സെലക്റ്റ് കമ്മിറ്റിയിലേക്ക് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി നാമ നിര്‍ദ്ദേശം ചെയ്തു.

യു എസ് എയിലെ പ്രധാനപ്പെട്ട 17 ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും, ബഡ്ജറ്റ് തയ്യാറാക്കുന്നതിനുമാണ് ഈ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.

ജനുവരി 16നാണ് രാജാകൃഷ്ണമൂര്‍ത്തിയെ നോമിനേറ്റ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് പുറത്തുവന്നത്.

ഇന്റലിജന്‍സ് കമ്മിറ്റിയില്‍ നിയമനം ലഭിക്കുന്ന ആദ്യ സൗത്ത് ഏഷ്യന്‍ അംഗമാണ് കൃഷ്ണമൂര്‍ത്തി ചിക്കാഗോയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്.

രാജ്യത്തിന്റെ സംരക്ഷണവും, സുരക്ഷിതത്വവും ഉറപ്പാക്കുന്ന കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവരോടൊപ്പം ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ് നാന്‍സി പെലോസിയുടെ നാമ നിര്‍ദ്ദേശം ലഭിച്ചയുടന്‍ കൃഷ്ണമൂര്‍ത്തി പ്രതികരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക