Image

ആര്‍ട്ട് ഹബ്ബില്‍ ചിത്ര പ്രദര്‍ശനം : 'മൈന്‍ഡ് സ്‌കേപ്‌സ്'

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Published on 21 January, 2019
ആര്‍ട്ട് ഹബ്ബില്‍ ചിത്ര പ്രദര്‍ശനം : 'മൈന്‍ഡ് സ്‌കേപ്‌സ്'
അബുദാബി : യു. എ. ഇ. യുടെ സഹിഷ്ണുതാ വര്‍ഷം ആചരണത്തിന്റെ ഭാഗമായി അബു ദാബി ആര്‍ട്ട് ഹബ്ബില്‍ ഒരുക്കിയ ചിത്ര പ്രദര്‍ശന ത്തിന് തുടക്കമായി. യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്‍, ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെത് അടക്കം വ്യത്യസ്ത മായ അക്രലിക് രചനകളാണ് ചിത്രകാരന്‍ ഡേവിഡ് ഇബെനീസര്‍ തന്റെ 'മൈന്‍ഡ് സ്‌കേപ്‌സ്' എന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. അബുദാബി വേള്‍ഡ് ട്രേഡ് സെന്റര്‍ മാളിലെ 'മൈന്‍ഡ് സ്‌കേപ്‌സ്' ഒരാഴ്ച ക്കാലം നീണ്ടു നില്‍ക്കും. 

കഴിഞ്ഞ ഏഴ് വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്ന ഡേവിഡ്, വിവിധ നാടുകളില്‍ ചിത്ര പ്രദര്‍ശനം നടത്തി യിട്ടുണ്ട്.  ലോക ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ സൃഷ്ടികള്‍ അബു ദാബി ആര്‍ട്ട് ഹബ്ബില്‍ പ്രദര്‍ശിപ്പി ക്കാറുണ്ട് എങ്കിലും യു. എ. ഇ. സഹിഷ്ണുതാ വര്‍ഷ ത്തില്‍ ആദ്യം തന്നെ ഇന്ത്യക്കാരനായ ഒരു ചിത്രകാര ന്റെ സൃഷ്ടികള്‍ പ്രദര്‍ശി പ്പിക്കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം എന്നും പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തു കൊണ്ട് ആര്‍ട്ട് ഹബ്ബ് മേധാവി അഹമ്മദ് അല്‍ യാഫെയ് പറഞ്ഞു.



ആര്‍ട്ട് ഹബ്ബില്‍ ചിത്ര പ്രദര്‍ശനം : 'മൈന്‍ഡ് സ്‌കേപ്‌സ്'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക