Image

ശശികലക്ക്‌ ജയിലില്‍ പഞ്ചനക്ഷത്ര സൗകര്യവും വി.ഐ.പി പരിഗണനയും

Published on 21 January, 2019
ശശികലക്ക്‌ ജയിലില്‍ പഞ്ചനക്ഷത്ര സൗകര്യവും വി.ഐ.പി പരിഗണനയും


ബംഗളൂരു: അനധികൃത സ്വത്ത്‌ സമ്‌ബാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലക്ക്‌പരപ്പന അഗ്രഹാര ജയിലില്‍ ലഭിക്കുന്നത്‌ പഞ്ചനക്ഷത്ര സൗകര്യവും വി.ഐ.പി പരിഗണനയും.

വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹ മൂര്‍ത്തി നല്‍കിയ അപേക്ഷക്ക്‌ ലഭിച്ച മറുപടിയിലാണ്‌ഇക്കാര്യം വ്യക്തമാക്കുന്നത്‌.

അഞ്ച്‌ മുറികള്‍, പ്രത്യേക പാചകക്കാരി, അടുക്കള, വേണ്ടുവോളം സന്ദര്‍ശകര്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളുമായാണ്‌ ശശികല ജയിലില്‍ കഴിയുന്നതെന്നാണ്‌ 295 പേജുള്ള വിവരാവകാശ രേഖയിലുള്ളത്‌.

ശശികലക്കെതിരെ ഇതേ കണ്ടെത്തലുമായി മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥ ഡി. രൂപ നേരത്തേ രംഗത്ത്‌ വന്നിരുന്നു. അന്ന്‌അവര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടാണ്‌വിവരാവകാശ നിയമപ്രകാരം ഇപ്പോള്‍ പുറത്തുവന്നത്‌.

രണ്ടുകോടി കൈക്കൂലി നല്‍കിയാണ്‌ ശശികല വി.ഐ.പി പരിഗണന നേടിയതെന്നും ത?െന്‍റ മേലുദ്യോഗസ്ഥനായ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രിസണ്‍സ്‌ എച്ച്‌.എന്‍. സത്യനാരായണ റാവുവിന്‌ഇതില്‍ പങ്കുണ്ടെന്നും രൂപ ആരോപിച്ചിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ രൂപയെ സ്ഥലംമാറ്റി. സൗകര്യങ്ങള്‍ അനധികൃതമായാണ്‌ നേടിയതെന്ന്‌പിന്നീട്‌ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്‌തിരുന്നു. ത?െന്‍റ കണ്ടെത്തല?ുകള്‍ ശരിവെച്ചതില്‍ സന്തോഷമു?െണ്ടന്ന്‌രൂപ വാര്‍ത്ത ഏജന്‍സിയോട്‌? പ്രതികരിച്ചു.

ജയിലിലെ നാലു മുറികളിലെ വനിത തടവുകാരെ മാറ്റിയാണ്‌ 2017 ഫെബ്രുവരി 14 മുതല്‍ ശശികലക്ക്‌അഞ്ച്‌മുറികള്‍ ഒരുക്കിയത്‌. ജയിലില്‍ പ്രത്യേകം ഭക്ഷണം പാകം ചെയ്യാന്‍ അനുമതിയില്ലെങ്കിലും ശശികലക്ക്‌ഭക്ഷണം പാകംചെയ്യാന്‍ തടവുകാരിയെ നിയോഗിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക