Image

മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

Published on 21 January, 2019
 മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

ന്യൂദല്‍ഹി: ഇന്ത്യയിലേക്കുള്ള നാടുകടത്തല്‍ ഒഴിവാക്കി കിട്ടാന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച്‌ വിവാദ വ്യവസായി മെഹുല്‍ ചോക്‌സി. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഒപ്പം 177 ഡോളറും ചോക്‌സി ആന്റിഗ്വ സര്‍ക്കാരിന്‌ കൈമാറിയിട്ടുണ്ട്‌.

ചോക്‌സിയെ രാജ്യത്ത്‌ തിരിച്ചെത്തിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌ പുതിയ നീക്കം.

കഴിഞ്ഞ വര്‍ഷം ഇന്ത്യവിട്ട ചോക്‌സിയ്‌ക്ക്‌ ആന്റിഗ്വ ആന്‍ഡ്‌ ബാര്‍ബുഡ പൗരത്വം നല്‍കിയിരുന്നു. 2018 ജനുവരിയില്‍ സി.ബി.ഐ കേസെടുത്തതിന്‌ പിന്നാലെയായിരുന്നു ഇത്‌.

എന്നാല്‍ ചോക്‌സിക്ക്‌ ഇരട്ടപൗരത്വം അനുവദിക്കാനാവില്ലെന്ന്‌ ഇന്ത്യ അറിയിച്ചിരുന്നു.

ചോക്‌സിയുടെ അനന്തരവനാണ്‌ നീരവ്‌ മോദി. നീരവ്‌ മോദിക്കെതിരെയും സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. പഞ്ചാബ്‌ നാഷനല്‍ ബാങ്കില്‍നിന്ന്‌ 13,000 കോടിയുടെ തട്ടിപ്പ്‌ നടത്തിയതിനാണ്‌ രണ്ട്‌ പേര്‍ക്കെതിരെയും സി.ബി.ഐ അന്വേഷണം നടത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക