ഖനി ദുരന്തം: മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നിര്‍ത്തിവച്ചു
VARTHA
21-Jan-2019

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ കണ്ടെത്തിയ ഒരാളുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നാവികേസന നിര്‍ത്തിവെച്ചു. യന്ത്രസഹായത്തോടെ നടത്തിയ തിരച്ചിലില്‍ മൃതദേഹം ജീര്‍ണിച്ച നിലയിലാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. മേഘാലയ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടി സ്വീകരിക്കൂവെന്ന് നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ നീല ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച ഒരാളുടെ മൃതദേഹം യന്ത്രസഹായത്തോടെ കണ്ടെത്തിയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മൃതദേഹം പുറത്തെടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള ശ്രമങ്ങളാണ് നിര്‍ത്തിവെച്ചത്.ഖനിയില്‍ കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് നല്‍കണമെന്ന ആവശ്യമുന്നയിച്ച് തൊഴിലാളികളുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments