Image

മുന്നാക്ക സംവരണം; കേന്ദ്ര സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

Published on 21 January, 2019
മുന്നാക്ക സംവരണം; കേന്ദ്ര സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

 സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെപ്പറ്റി വിശദീകരണം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 18-നു മുമ്ബ് കേന്ദ്രം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡി.എം.കെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍.എസ് ഭാരതി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടി അംഗീകരിച്ചതോടെ നിലവില്‍ വന്ന 103-ാം ഭരണഘടനാ ഭേദഗതി നിയമത്തിനെതിരെ ഡി.എം.കെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംവരണത്തിന്റെ ലക്ഷ്യം സാമ്ബത്തിക ഉന്നമനം ലഭ്യമാക്കുക എന്നതല്ലെന്നും പിന്നാക്ക സമൂഹങ്ങള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം നല്‍കലാണെന്നും ആര്‍.എസ് ഭാരതി പറഞ്ഞു. ഇക്കാരണത്താല്‍ പുതിയ ഭേദഗതി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക