Image

ബന്ധുനിയമന വിവാദം: പരാതി അന്വേഷിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ ഫിറോസ്

Published on 21 January, 2019
ബന്ധുനിയമന വിവാദം: പരാതി അന്വേഷിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ ഫിറോസ്

മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം സംബന്ധിച്ച്‌ വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയിയെടുത്തില്ലെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. അന്വേഷണം ആരംഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഭീഷണിപ്പെടുത്തിയാണ് മന്ത്രി പദവിയില്‍ ജലീല്‍ ഇരിക്കുന്നത്. ഇതിന്റെ തെളിവുകള്‍ വരുംദിവസങ്ങളില്‍ പുറത്ത് വിടുമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണം നടത്തി മന്ത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയത്താലാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ഫിറോസ്​ ആരോപിച്ചു.മന്ത്രി കെ.ടി. ജലീലില്‍ ബന്ധുവായ കെ.ടി. അദീബിനെ ചട്ടങ്ങള്‍ മറികടന്ന് സ്വന്തം വകുപ്പിലെ പൊതുമേഖല സ്ഥാപനത്തില്‍ ജനറല്‍ മാനേജറായി നിയമിച്ചതിനെതിരെയായിരുന്നു പരാതിയി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക