Image

ജോലിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരെ മുഴുവനും തിരിച്ചെടുക്കണം; സെക്രട്ടേറിയറ്റിനു മുന്നില്‍ എംപാനല്‍ ജീവനക്കാരുടെ ശയന പ്രദക്ഷിണം

Published on 21 January, 2019
ജോലിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരെ മുഴുവനും തിരിച്ചെടുക്കണം; സെക്രട്ടേറിയറ്റിനു മുന്നില്‍ എംപാനല്‍ ജീവനക്കാരുടെ ശയന പ്രദക്ഷിണം

 കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ ആരംഭിച്ചു. പിരിച്ചു വിട്ട മുഴുവന്‍ പേരെയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഭൂരിഭാഗം പേരും. പ്രായപരിധി കഴിഞ്ഞുപോയതിനാല്‍ പലര്‍ക്കും മറ്റു ജോലികള്‍ക്കും അപേക്ഷിക്കാനാകുന്നില്ല.

സംരക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും മാനേജ്മെന്റും സര്‍ക്കാരും കൈവിടുന്ന സാഹചര്യമായപ്പോഴാണ് അനിശ്ചിതകാല സമരത്തിനിറങ്ങിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം എങ്ങനെ പിന്‍വാതില്‍ നിയമനമാകുമെന്നും ജീവനക്കാര്‍ ചോദിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക