Image

സൗദിയിലെ പ്രവാസം മതിയാക്കി മടങ്ങുന്ന ടോണി കൊളരിക്കലിന് നവയുഗം യാത്രയയപ്പ് നല്‍കി.

Published on 21 January, 2019
സൗദിയിലെ പ്രവാസം മതിയാക്കി മടങ്ങുന്ന ടോണി കൊളരിക്കലിന് നവയുഗം യാത്രയയപ്പ് നല്‍കി.
അല്‍കോബാര്‍: സൗദി അറേബ്യയിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് സഹഭാരവാഹിയും, കോബാര്‍ മേഖലകമ്മിറ്റിഅംഗവുമായ ടോണി കൊളരിക്കലിന്, നവയുഗം  യാത്രയയപ്പ് നല്‍കി.

നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോന്‍ കുഞ്ഞച്ചന്റെ അധ്യക്ഷതയില്‍ റാക്ക ഈസ്റ്റ് യൂണിറ്റ് ഓഫിസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് നവയുഗം കോബാര്‍ മേഖല  പ്രസിഡന്റ് ബിജു വര്‍ക്കി നവയുഗത്തിന്റെ ഉപഹാരം ടോണിയ്ക്ക് കൈമാറി.

നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി അംഗം ബിനുകുഞ്ഞു, കോബാര്‍ മേഖലകമ്മിറ്റി അംഗം തോമസ് സ്‌കറിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പരിപാടിയ്ക്ക് നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് നേതാക്കളായ എബി മാത്യു, റോയ് ടൈറ്റസ്, ബിനു പി ജോണ്‍, ലിസ ചാക്കോ, ഫീബ ബിനു എന്നിവര്‍ നേതൃത്വം നല്‍കി.

കണ്ണൂര്‍ സ്വദേശിയായ ടോണി കൊളാരിക്കല്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി സാമില്‍ കമ്പനിയില്‍ ടെക്‌നീഷ്യന്‍ ആയി ജോലി നോക്കി വരികയായിരുന്നു. നവയുഗത്തിന്റെ കോബാര്‍ മേഖലയിലെ മികച്ച സംഘടകനായ അദ്ദേഹം കുടുംബപരമായ കാര്യങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്നത്.

സൗദിയിലെ പ്രവാസം മതിയാക്കി മടങ്ങുന്ന ടോണി കൊളരിക്കലിന് നവയുഗം യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക