Image

സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 21 January, 2019
സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍
 സാമുദായിക അന്തരീക്ഷം തകര്‍ക്കാനായി സിപിഎം ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കല്ലേറുണ്ടായ പേരാമ്ബ്രയിലെ പള്ളി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് ഇരട്ടനീതിയാണ് ഇപ്പോള്‍ നടപ്പിലാക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ രാഷ്ട്രിയനേട്ടത്തിനായുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നുവെന്ന് സിപിഎം അവകാശപ്പെടുമ്ബോഴും അവരുടെ ആരാധനാലയങ്ങളടക്കം സംഘടിതമായി അക്രമിക്കപ്പെടുകയാണ്. പേരാമ്ബ്രയിലെ പള്ളിക്കുനേരേ സിപിഎം പ്രാദേശിക നേതാക്കള്‍ കല്ലെറിഞ്ഞത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക