സിനിമയുടെ തലമുറ എത്രമാറിയലും കജോള്‍ എന്നും പ്രേക്ഷകരുടെ പ്രിയങ്കരിയായിരിക്കും. രാഹുല്‍ റവേലിന്റെ ബോഖുദിയിലൂടെയാണ് താരം സിനിമയില്‍ എത്തുന്നത്. പിന്നീട് ബോളിവുഡിലെ താരറാണിയായി മാറുകയായിരുന്നു. ബോളിവുഡില എല്ലാ പുരുഷതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു. ഷാരൂഖ് -കജോള്‍ ജോഡി അന്നും ഇന്നും ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റാണ്.
ഇപ്പോള്‍ പ്രശസ്തി, താരം എന്നിവ തമ്മിലുളള ബന്ധത്തെ കുറിച്ചു പറഞ്ഞവാക്കുകള്‍ വൈറലാകുകയാണ്. ഇവ രണ്ടും ഒരിക്കലും ഒന്നിച്ചു പറയാനാകില്ലെന്നാണ് കജോളിന്റെ വാദം.ഒരുപാട് പ്രശസ്തരായ ആളുകള്‍ ഇവിടെയുണ്ട്. എന്നാല്‍ അവരാരും താരങ്ങളല്ല . ഈ വിഭാഗത്തില്‍ വളരെ കുറച്ച് താരങ്ങള്‍ മാത്രമേയുളളുവെന്ന് നടി പറഞ്ഞു. പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ട് നടത്തുന്ന ക്യാംപെയ്നില്‍ സംസാരിക്കുകയായിരുന്നു താരം.എന്റെ പ്രശസ്തിയില്‍ വളരെ അധികം വിശ്വസിക്കുന്ന ആളണ് താന്‍. ഇതില്‍ എന്റെ വ്യക്തിത്വത്തിന് വലിയ പങ്ക് തന്നെയുണ്ട്. സിനിമ ഫീല്‍ഡില്‍ മാത്രമല്ല അതിനു പുറത്തും ഇത് വളര്‍ന്നു കൊണ്ടേയിരുന്നു. 16 വയസ്സില്‍ എത്ര സ്മാര്‍ട്ട് ആയിരുന്നുവോ ഇപ്പോഴും അങ്ങനെ തന്നൊണെന്നും താരം പറഞ്ഞു. അവിചാരിതമായി സിനിമയില്‍ എത്തിയ വ്യക്തിയാണ് താന്‍. പിന്നെ ആ ഒഴുക്കില്‍ നീന്തിപ്പോകുകയായിരുന്നു.അജയ് ദേവഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന തനാജി:ദ അണ്‍സങ് വാരിയറിലാണ് ഇപ്പോള്‍ കാജോള്‍ അഭിനയിക്കുന്നത്. ചിത്രം ഈ വര്‍ഷം നവംബറില്‍ റിലീസിനെത്തും.