Image

പഞ്ചാബിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ സിംഹങ്ങളുടെ ആക്രമണത്തില്‍ 25കാരന്‍ മരിച്ചു

Published on 21 January, 2019
പഞ്ചാബിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ സിംഹങ്ങളുടെ ആക്രമണത്തില്‍ 25കാരന്‍ മരിച്ചു

ഛണ്ഡീഗഡ്‌: പഞ്ചാബിലെ ?െമാഹാലിയിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ സിംഹങ്ങളുടെ ആക്രമണത്തില്‍ യുവാവ്‌ മരിച്ചു. മൊഹാലിയിലെ ഛാട്‌ബിര്‍ മൃഗശാലയിലാണ്‌ സംഭവം.

അനധികൃതമായി പാര്‍ക്കില്‍ കയറിയ 25കാരനാണ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവം നടക്കു?േമ്‌ബാള്‍ സഫാരി പാര്‍ക്കില്‍ നാല്‌ സിംഹങ്ങള്‍ ഉണ്ടായിരുന്നു.

രണ്ടു സിംഹങ്ങള്‍ പത്തു മിനു?േട്ടാളം ഇയാളെ ആക്രമിച്ചു. ഇയാള്‍ പാര്‍ക്കിലെ 12 അടി ഉയരമുള്ള മതില്‍ കടന്ന്‌അകത്തെത്തിയത്‌എങ്ങനെയെന്ന്‌പരിശോധിക്കുകയാണെന്ന്‌? മൃഗശാല അധികൃതര്‍ പറഞ്ഞു. മതിലിനു മുകളില്‍ മുള്ളുവേലിയും ഉണ്ട്‌.

സഫാരി പാര്‍ക്കില്‍ വിനോദ സഞ്ചാരികളുമായി പോയ ബസിലെ ഡ്രൈവറാണ്‌ യുവാവിനെ കണ്ടത്‌. സിംഹത്തി?െന്‍റ ആക്രമണത്തില്‍ പരിക്കേറ്റ നിലയിലായിരുന്നു ഇയാള്‍.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന്‌ഡോക്‌?ടര്‍മാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന്‌ സഫാരി പാര്‍ക്ക്‌? അടച്ചിട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക