Image

അഡ്വ. പി.എം. അലക്‌സാണ്ടര്‍ നിര്യാതനായി

Published on 21 January, 2019
അഡ്വ. പി.എം. അലക്‌സാണ്ടര്‍ നിര്യാതനായി
കോതനല്ലൂര്‍: സംസ്ഥാന കോഓപ്പറേറ്റീവ് ആര്‍ബിട്രേഷന്‍ കോടതി ജഡ്ജിയായിരുന്ന പുതിയാപറന്പില്‍ അഡ്വ. പി.എം. അലക്‌സാണ്ടര്‍ (72) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2.30ന് കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോന പള്ളിയില്‍.

ഭാര്യ അഡ്വ. ജോളി കുര്യാക്കോസ് (കാനറാ ബാങ്ക് മുന്‍ എജിഎം) കോട്ടയം എസ്എച്ച് മൗണ്ട് പുല്ലുകാട്ട് കുടുംബാംഗം. മക്കള്‍: അര്‍പ്പണ, അമൃത, അമല്‍ (എല്ലാവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ജോസഫ് കൈതമറ്റത്തില്‍, ജീവന്‍ വാഴക്കാലായില്‍, മരിയ പൂക്കുന്‌പേല്‍ (എല്ലാവരും ഹൂസ്റ്റണ്‍).

പരേതന്‍ ഏറ്റുമാനൂര്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്‍റ്, കടുത്തുരുത്തി ജനറല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്‍റ്, കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ്, കോട്ടയം ജില്ലാ സഹകരണ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സിഎംപി സെന്‍ട്രല്‍ കൗണ്‍സില്‍ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക