Image

സോഷ്യലിസം എന്ന രോഗം? അമേരിക്കയിലും പടരുന്നു (ബി ജോണ്‍ കുന്തറ)

Published on 21 January, 2019
സോഷ്യലിസം എന്ന രോഗം? അമേരിക്കയിലും പടരുന്നു (ബി ജോണ്‍ കുന്തറ)
പ്രസിദ്ധ റഷ്യന്‍ എഴുത്തുകാരന്‍ അലക്‌സാന്‍ഡര്‍ സോള്‍ഴിനിക്‌സണ്‍ ഒരിക്കല്‍ പറഞ്ഞു " ഞങ്ങള്‍ക്ക് ഇന്ന് കമ്മൂണിസം/സോഷ്യലിസം ഒരു ചത്ത പട്ടി എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അനവധിക്ക് ഇന്നും ജീവിക്കുന്ന കടുവ".

റഷ്യയില്‍നിന്നും ചൈനയില്‍നിന്നും പുറത്താക്കപ്പെട്ട ഈ പട്ടിയെ ഇന്ന്, അമേരിക്കയില്‍ ഡെമൊക്രാറ്റ് പാര്‍ട്ടിയില്‍ പലരും അവരുടെ വളര്‍ത്തുനായ ആയി സ്വീകരിച്ചിരിക്കുന്നു.
മുഗംമൂടി അണിഞ്ഞ ഏതാനും സോഷ്യലിസ്റ്റുകള്‍ പുരോഗമന വാദികള്‍ എന്നപേരില്‍ എന്നും യു സ് കോണ്‍ഗ്രസില്‍ ഉണ്ട് എന്നാല്‍ 2018 തിരഞ്ഞെടുപ്പില്‍ പരസ്യമായി സോഷ്യലിസം ആലിംഗനം ചെയ്ത ഏതാനും സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു ഇവരില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ അലക്‌സന്‍ഡ്രിയ ഒക്കാസിയോ കോര്‍ട്ടസ്, ഒമാര്‍ , റാഷിദ തലൈബ്, ആയമാ പ്രെസ്സ്‌ലി. .കൂടാതെ ഇവരെ തുണക്കുന്ന പലരും.

ഇവരുടെ ഭാവി കാര്യപരിപാടികള്‍ മാധ്യമങ്ങളില്‍ നാം കേള്‍ക്കുന്നു കാണുന്നു അതിലൊന്ന് അമേരിക്കയുടെ പേര് "യുണൈറ്റഡ് സോഷ്യലിസ്റ്റ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക" എന്നാക്കി മാറ്റണമെന്നതാണ്.കമ്മ്യൂണിസവും സോഷ്യലിസവും ഇരട്ടപെറ്റ സന്തതികള്‍ എന്ന പരമാര്‍ത്ഥം അമേരിക്കയില്‍ ആരും മനസ്സിലാക്കുന്നില്ല.

ഇന്നത്തെ യുവ തലമുറയില്‍ ഒരു നല്ല ശതമാനം, അമേരിക്കയില്‍ ഇന്നു നാം കാണുന്ന ലിബറല്‍ ചിന്താഗതിക്ക് അടിമപ്പെട്ടിരിക്കുന്നു. “ഇന്നുനാം കാണുന്ന” എന്നവാക്കുകള്‍ ഉപയോഗിച്ചതിന്‍റ്റെ കാരണം. ലിബറല്‍ അഥവാ തുറന്ന മനസ് , പുരോഗമനവാദം, സ്വതന്ത്രബുദ്ധി എന്നെല്ലാം വിശേഷിപ്പിക്കാവുന്ന വ്യവസ്ഥിതി ഉടലെടുക്കുന്നത് ഗ്രീക്ക്തത്വചിന്തകരായ പ്ലേറ്റോ, സോക്രറ്റീസ് ഇവരുടെ കാലം മുതല്‍ക്കാണ്.ഈ ചിന്താഗതികള്‍ മനുഷ്യ സമൂഗങ്ങളില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

കാലത്തിന്‍റ്റെ വീഥികളില്‍ വ്യവസ്ഥിതികള്‍ ഉടലെടുക്കുംപരിണാമ ദിശയില്‍കൂടി സഞ്ചരിക്കും ഓരോ കാലത്തും ഓരോ രൂപം ഉള്‍ക്കൊള്ളും. ഒരുകാലത്തു വിശാല മനസ്കര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ ഇന്നത്തെ ലിബറല്‍സിന്‍റ്റെ മുന്നില്‍ യാഥാസ്ഥിതികര്‍.ഇന്നലത്തെ ലിബറല്‍സ് ഇന്നത്തെ സോഷ്യലിറ്റ്‌സ് ആയി രൂപാന്തരപ്പെട്ടിരിക്കുന്നു.

നിലവില്‍ നിന്ന പഴമയെ, ബൂര്ഷ്വാ വ്യവസ്ഥിതികളെ ചോദ്യം ചെയ്തവരുടെ മുന്നില്‍ നില്‍ക്കുന്നവരാണ് ശ്രീ ബുദ്ധ, ജീസസ് െ്രെകസ്റ്റ് മുതല്‍ ശ്രീ നാരായണ ഗുരു വരെ . ഇവരെ ബോധവത്കരണം ലഭിച്ചവര്‍ എന്ന് നാം വിശേഷിപ്പിച്ചു.

ഈ ലേഖനത്തില്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് അമേരിക്കയില്‍ ഇപ്പോള്‍ രാഷ്ട്രീയ മേഖലകളില്‍ ചര്‍ച്ചാ വിഷയമായിട്ടുള്ള പുരോഗമനവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മഹാമനസ്കരെ കുറിച്ചാണ്. ഇവര്‍ ഡെമോക്രാറ്റ് പാര്‍ട്ടിയിലാണ് തല്‍ക്കാലം വാസസ്ഥലം നേടിയിരിക്കുന്നതും. അറിഞ്ഞോ അറിയാതെയോ നമ്മുടെ ഒക്കെ മക്കളും ഒരു നല്ല ഭാഗം ഇവരുടെ താവളത്തില്‍ എത്തിയിരിക്കുന്നു.

അമേരിക്കയില്‍ മാത്രമല്ല മറ്റു പലേ ജനാതിപത്യ രാജ്യങ്ങളിലും കാണുന്നതാണ് രണ്ടുതരം ലിബറല്‍സ് ഒന്ന് ക്ലാസിക്കല്‍, രണ്ട് സോഷ്യല്‍. ഇതില്‍ ഒന്നാമത്തവര്‍ പൊതുവെ മൗന സ്വഭാവക്കാര്‍ പൊതുരംഗങ്ങളില്‍ പ്രദര്‍ശന വസ്തുക്കളായി കാണാറില്ല ഇവര്‍ മാറ്റങ്ങള്‍ക്കുവേണ്ടി ശക്തമായി വാദിക്കാറുമില്ല.

സോഷ്യലിസ്റ്റുകള്‍ക്കറിയാം, ലിബറലിസം അവര്‍ക്കെതിരെന്ന് കാരണം സോഷ്യലിസം നടപ്പാക്കണമെങ്കില്‍ ആ രാജ്യത്തെ ഭരണകൂടം പ്രജകളെ എല്ലാ മേഖലകളിലും കര്‍ശനമായി നിയന്ധ്രിക്കേണ്ടിവരും.ജനതയുടെ അഭിപ്രായ സ്വാതന്ത്യ്രംവരെ നഷ്ടപ്പെടും. ലിബറലിസം ജീവിക്കുന്നതുതന്നെ എല്ലാ സ്വാതന്ത്യ്രവും എന്ന ചട്ടക്കൂട്ടിലാണ്.വിളഞ്ഞ സോഷ്യലിസത്തില്‍ ചര്‍ച്ചകള്‍ക്ക് സ്ഥാനമില്ല ആജ്ഞാപനങ്ങള്‍ക്കുമാത്രം.

മനുഷ്യ ജാതിയില്‍, വര്ഗ്ഗത്തില്‍, തുല്യത കൊണ്ടുവരുക. ആരും കഷ്ടപ്പെടുവാന്‍ പാടില്ല വേദന സഹിച്ചുകൂടാ,എല്ലാവര്‍ക്കും എല്ലാം സമമായിരിക്കണം ഇതെല്ലാം കേള്‍ക്കുവാന്‍ ശ്രേഷ്ഠതഉള്ള വാക്യങ്ങള്‍ എന്നാല്‍ സ്വാര്‍ത്ഥത എന്ന അടിസ്ഥാന മനുഷ്യ സ്വഭാവത്തെ എങ്ങിനെ ഇല്ലാതാക്കുവാന്‍ പറ്റും?

ഈ സത്യം ലെനിന്‍, സ്റ്റാലിന്‍, മാവോ തുടങ്ങിയ നേതാക്കള്‍ മനസ്സിലാക്കിയിരുന്നു അതിനാലാണ് അവര്‍ ശക്തി ഉപയോഗിച്ചു സ്വകാര്യ സ്വത്തുക്കള്‍ കണ്ടു കെട്ടിയതും സ്വതന്ത്ര ചിന്തകരെ നാടുകടത്തുകയും ഇല്ലാതാക്കുകയുംചെയ്തത്.

പരീക്ഷണ ശാലകളില്‍ പരാജയപ്പെട്ട വ്യവസ്ഥിതിയാണ് സോഷ്യലിസം/കമ്മൂണിസം റഷ്യയും ചൈനയും കമ്മ്യൂണിസം ഉപേക്ഷിച്ചു ക്യൂബ പോലുള്ള രാജ്യങ്ങള്‍ അതില്‍നിന്നും പുറത്തുവരുവാന്‍ പണിപ്പെടുന്നു. സോഷ്യലിസം ഇന്ത്യ പരീക്ഷിച്ചുനോക്കി വിജയിക്കില്ല എന്നു കണ്ടറിഞ്ഞു. തെക്കനമേരിക്കയില്‍ വെനസുല പരീക്ഷണം നടത്തി രാജ്യത്തെ നശിപ്പിച്ചിരിക്കുന്നു.കണക്കുകള്‍ വേറെയുമുണ്ട്.

ഇനിയിത് അമേരിക്കയില്‍ കൂടി പരീക്ഷിക്കണമോയെന്ന് വളര്‍ന്നുവരുന്ന തലമുറ ചിന്തിക്കുക. നിങ്ങളുടെ അനുകമ്പ നിറഞ്ഞ ഹ്രദയം അഭിനന്ദനീയം എന്നാല്‍ ഇന്നു നിങ്ങള്‍ ആസ്വദിക്കുന്ന ജീവിതനിലവാരം ഉപേക്ഷിക്കുവാന്‍ സന്നദ്ധരാണോ? നിങ്ങള്‍ക്കു കിട്ടുന്ന വേതനത്തിന്‍റ്റെ 75 % നികുതിയായി കൊടുക്കുന്നതിന്ഒരുക്കമാണോ? അതെല്ലാം ആയിരിക്കും ഒരു സോഷ്യലിസ്റ്റ് ഭരണത്തില്‍ നിങ്ങള്‍ പ്രധീക്ഷിക്കേണ്ടത് ഇതെല്ലാം സംഭവിച്ചെങ്കിലേ ഇവിടെ സമത്വം വരുള്ളൂ.എന്നിരുന്നാല്‍ ത്തന്നെയും ഈവ്യവസ്ഥിതിയില്‍ ഭരണകര്‍ത്താക്കളുടെയും പ്രജകളുടെയും ജീവിത നിലവാരം തുല്യമായിരിക്കില്ല.

Join WhatsApp News
Tom abraham 2019-01-21 15:33:01
Plenty of lit. Just open your eyes and see. President Trump can work with Russia , China , India and N. Korea. Author be careful.
Boby Varghese 2019-01-21 18:07:52
The term "democratic socialism" itself is contradictory. Democracy and Socialism always moves in opposite direction. No country attain socialism and in the process the country will lose freedom and democracy. Vast majority of college professors are ultra liberals and they inject socialistic venom in the blood of our children. It will be too late when our children face the reality.

Socialists would guarantee almost everything free. But who knew that "free" is so expensive? For example, free college for 10 years will cost $807 billion. Free healthcare $32 trillion. Guaranteed jobs $6.8 trillion. Student loan debt forgiveness $1.4 trillion. There are more in their list. Forget about defense, foreign aid etc. If we seize 100% corporate profits and 100% of all family wages as taxes, our tax income will not be good enough. Only very few in the inner circle of govt hierarchy will enjoy the fruit of the nation. Look at Russia, North Korea, Venezuela, Cuba, Nicaragua, most of Africa.

A vote for socialism is to vote for national bankruptcy, loss of freedom, lower standard of living and an end to innovation.
Tom abraham 2019-01-22 07:58:44

What about youth aspirations , enthusiasm for the Collectivist culture which leads to a dynamic socialism through APPS in this digital age ? Globalization has brought a new phase of socialism. Not grandfather s zindabad socialism.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക