Image

ബാന്‍ബറി മലയാളി അസോസിയേഷന്‍; ജിജി മാത്യു പ്രസിഡന്റ്, ജോണ്‍ ആന്റണി സെക്രട്ടറി

Published on 21 January, 2019
ബാന്‍ബറി മലയാളി അസോസിയേഷന്‍; ജിജി മാത്യു പ്രസിഡന്റ്, ജോണ്‍ ആന്റണി സെക്രട്ടറി
 
ലണ്ടന്‍: ബാന്‍ബറി മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ബി ജി എന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ജിജി മാത്യു (പ്രസിഡന്റ്), ജോണ്‍ ആന്റണി (സെക്രട്ടറി), ജീന ജോസഫ് (വൈസ് പ്രസിഡന്റ്), ജൈനി ജേക്കബ് (ജോയിന്റ് സെക്രട്ടറി), ജിസ്‌മോന്‍ സേവ്യര്‍ ( ട്രഷറര്‍) എന്നിവരേയും ആന്‍ ശില്‍പ്പ ജോണി (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), ജയന്തി ആന്റണി (സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍) എന്നിവരേയും കറസ്‌പോന്‍ഡന്റായി സാജു സ്‌കറിയയും യുക്മ റപ്രസെന്റേറ്റീവ് ആയി ചാര്‍ളി മാത്യുവിനേയും കമ്മിറ്റി അംഗങ്ങളായി ഷൈനി രാജു, മീന കോതാന്‍ഡന്‍,ഷിബു ചാക്കോ,ബിജു തോമസ്,ജസ്റ്റിന്‍ ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

കേരളാ ഫ്‌ളഡ് റിലീഫ് ഫണ്ടിലേക്ക് നാലായിരം പൗണ്ട് നല്‍കി അസോസിയേഷന്‍ ജനശ്രദ്ധ പിടിച്ചു പറ്റി. കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങളുമായി അസോസിയേഷന്‍ മുന്നോട്ടുപോകുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹകരണമുണ്ടാവണമെന്നും പ്രസിഡണ്ട് ജിജി മാത്യു സെക്രട്ടറി ജോണ്‍ ആന്റണി എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്:സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക