Image

ദുബായ് കെയേഴ്‌സിന്റെ സ്‌റ്റെം പദ്ധതിക്ക് യുഎഇ എക്‌സ്‌ചേഞ്ചിന്റെ 10 ലക്ഷം ദിര്‍ഹം

Published on 21 January, 2019
ദുബായ് കെയേഴ്‌സിന്റെ സ്‌റ്റെം പദ്ധതിക്ക് യുഎഇ എക്‌സ്‌ചേഞ്ചിന്റെ 10 ലക്ഷം ദിര്‍ഹം

അബുദാബി: ദുബായ് കെയെര്‍സ് നടപ്പിലാക്കുന്ന സ്‌റ്റെം പ്രോഗ്രാമിന് യുഎഇ എക്‌സ്‌ചേഞ്ച് 10 ലക്ഷം ദിര്‍ഹം സംഭാവന ചെയ്തു. ഉഗാണ്ടയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനമാണ് സ്‌റ്റെം പ്രോഗ്രാം. 

പിന്നോക്ക രാജ്യങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി യുഎഇ എക്‌സ്‌ചേഞ്ച് നടപ്പിലാക്കുന്ന 
ഒരു കോടി ദിര്‍ഹം പദ്ധതിയുടെ ഭാഗമായാണ് ദുബായ് കെയേഴ്‌സിനുള്ള സംഭാവന. അന്താരാഷ്ട്ര തലത്തില്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ദുബായ് കെയേഴ്‌സ് .

യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സിഇഒയും ഫിനാബ്ലര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ പ്രമോദ് മങ്ങാട്ട് , ദുബായ് കെയേഴ്‌സ് സിഇഒ താരിഖ് മുഹമ്മദ് അല്‍ ഗുര്‍ഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക