Image

എല്ലാ മതങ്ങളിലേയും പുരുഷ മേധാവിത്വം അവസാനിപ്പിക്കണം (മോന്‍സി കൊടുമണ്‍)

(മോന്‍സി കൊടുമണ്‍) Published on 22 January, 2019
എല്ലാ മതങ്ങളിലേയും പുരുഷ മേധാവിത്വം അവസാനിപ്പിക്കണം (മോന്‍സി കൊടുമണ്‍)
അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ? മനോഹരമായി കവി പാടിയത് നാം വീണ്ടും പാടുന്നു 'പക്ഷെ നിര്‍ഭാഗ്യവശാല്‍ നമ്മുടെ അമ്മമാര്‍ക്കും സോദരിമാര്‍ക്കും എത്ര സുരക്ഷയുണ്ട് ഇന്നു ദേവാലയങ്ങളില്‍ പോലും അവര്‍ സുരക്ഷിതരല്ല .പുരുഷമേധാവിത്വം അവളെ അല്ലെങ്കില്‍ അവരെ ഭയവിഹ്വലരാക്കുന്നു .ക്രൂരതയുടെ പര്യായങ്ങള്‍ വേട്ടയായി അവളെ നശിപ്പിക്കുന്നു. ബസ്സു കളില്‍ കവലകളില്‍ പട്ടണങ്ങളില്‍ ഇതര സമൂഹങ്ങ ളില്‍ പുരുഷ ആധിപത്യം അവളെ നിരാശയുടെ പടുകുഴിയില്‍ വലിച്ചെറിയപ്പെടുന്നു 'പുരുഷന്റെ കരാള ബലിഷ്ടകരങ്ങളാല്‍ അവള്‍ പലപ്പോഴും മരണപ്പെടുന്നു.സ്ത്രീധനത്തെ ചൊല്ലിയും ആഭരണത്തെ ചൊല്ലിയും ലൈംഗിക പേക്കൂത്തുകളാലും പുരുഷന്‍ അവളെ മര്‍ദ്ദിക്കുന്നു കൊല്ലുന്നു. 'നിരന്തരം വേട്ടയാടപ്പെടുന്ന ഒരു ജീവിയായി സ്ത്രീ മാറിക്കൊണ്ടിരിക്കുന്നു '

സ്ത്രീ അമ്മയാണ് ഭൂമീദേവിയാണ് പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാണു് എന്നെല്ലാം അലങ്കാര ഭാഷയില്‍ നാം കെട്ടി ഘോഷിക്കുകയും ചെയ്തിട്ട് അവള്‍ക്ക് ദേവാലയത്തില്‍ പോലും കയറാന്‍ അര്‍ഹതയില്ലാത്തവരായി മുദ്ര കുത്തി.അതിത വേണ്ടി കേരളം മുഴുവന്‍ കത്തിക്കാന്‍ നോക്കി പക്ഷെ വനിതാ മതിലിന്റ ജലധാരയില്‍ കത്തിപ്പടര്‍ന്ന തീജ്വാല അണക്കുവാന്‍ സാധിച്ചതില്‍ കൂടുതല്‍ സന്തോഷിക്കുന്നത് ഒരു പക്ഷേ മുസ്ലീം സ്ത്രീകളായിരിക്കും കാരണം മുത്തലാഖ് എന്ന കടും നിയമത്തിനും പരിഹാരമാര്‍ഗ്ഗം കാണാന്‍ വനിതകളുടെ കൂട്ടായ്മയ്ക്ക് കഴിയും എന്ന് അവര്‍ ആ ശിക്കുന്നു .എങ്കില്‍ ഇന്നു കേരളത്തില്‍ ദുരിതമനുഭവിക്കുന്ന കുറെ പാവം കന്യാസ്ത്രീകളുണ്ട്' അവര്‍ക്കു വേണ്ടി ഒരു വനിതാ മതില്‍ തീര്‍ത്ത് കൂടെ .ചില ആത്മീയ പുരുഷന്‍മാരുടെ കരാളഹസ്തങ്ങളാല്‍ അവര്‍ ഇന്ന് കണ്ണീരും കയ്യുമായി ഒരു ഗുഹയില്‍ കഴിയുന്നു. അവര്‍ ഇന്നു മുഴു പട്ടിണിയിലാണ് പുതിയ നിയമമനുസരിച്ച് അവരുടെ സങ്കടങ്ങള്‍ മീഡിയ വഴിയോ മറ്റു സംഘടനകള്‍ വഴിയോ പാടില്ലെന്നാണ് പുതിയ കാനോന്‍ നിയമം. ആത്മീയ പുരുഷന്‍മാരുടെ ലൈംഗിക ദുരാഗ്രഹം തീര്‍ത്തതിനു ശേഷം അവരെ ഭീഷണിപ്പെടുത്തി കാരാഗൃഹത്തിലടച്ചിരിക്കയാണ്.ആര്‍ക്കും അവിടെ പ്രവേശനമില്ല. അവിടെ നിന്നും ഞങ്ങളുടെ അമ്മമാരെ ജലന്തറിലേക്ക് കുരുതി കൊടുക്കാനിരിക്കയാണ് .എന്ത് തെറ്റാണ് അവര്‍ ചെയ്തത്. പീഡന പരാതി കൊടുത്തതിനാണോ ഈ കൊടും ക്രൂരത എന്തുകൊണ്ട് ഒരു വനിതാ മതില്‍ ഇതിനുവേണ്ടി നിര്‍മ്മിച്ചുകൂടാ? അവരും മനുഷ്യ സ്തീകളാണ് അവര്‍ക്കും മാതാപിതാക്കളുണ്ട് .അവരുടെ കണ്ണുനീര്‍ കേരളം ജാതി മത മന്യെ കാണണം എന്നാണ് എനിക്കു പറയുവാനുള്ളത്. പട്ടിണിക്കിട്ട് ഭയപ്പെടുത്തി ഈ പാവം കന്യാസ്ത്രീകളെ വരുതിയിലാക്കാമെന്നു കപട ആത്മീയ നേതാക്കള്‍ ശ്രമിച്ചാല്‍ അത് അഭയ സംഭവം പോലെ ഒതുക്കാമെന്നു കരുതുന്നത് വെറും മൗഢ്യമായിരിക്കും എന്നേ എനിക്കു പറയുവാനുള്ളു.പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് പാവം കന്യാസ്ത്രീകളുടെ വായ അടപ്പിക്കാം പക്ഷെ വിശ്വാസികളെ ഇനിയും നിങ്ങള്‍ക്കു വിലക്കു വാങ്ങാന്‍ കഴിയില്ല. കന്യാസ്ത്രീകള്‍ തുഛമായ വേതനം പറ്റുന്നവര്‍ ജാതി മത വത്യാസമില്ലാതെ സ്‌നേഹത്തിന്റ നീര്‍ച്ചാലൊഴുക്കുന്നവര്‍ നല്‍കുഷ്ഠരോഗികളെ മടിയിലിരുത്തി ശുശ്രൂഷിക്കുന്നവര്‍, പട്ടിണിപ്പാവങ്ങള്‍ക്കു അന്നദാനം നല്‍കുന്നവര്‍ ഇവരെ ഇനിവേദനിപ്പിക്കരുത് പ്ലീസ്.ഇ വരെ അപമാനിച്ച പി.സി ജോര്‍ജിന് കിട്ടിയ കൂവല്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. ചീമുട്ടയേറും കണ്ടു കഴിഞ്ഞു. അതിനാല്‍ വഴിയരികില്‍ ആത്മീയ നേതാക്കള്‍ക്കു കൂവല്‍ കിട്ടാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. കൊട്ടും കുരവയും സ്ത്രീകളുടെ താലപ്പൊലിയും വാങ്ങിയതിനു ശേഷം അവരെ പീഡിപ്പിക്കാന്‍ മുതിര്‍ന്നാല്‍ കിട്ടുന്നത് ഇനിയും കുരവക്ക് പകരം കൂവലായിരിക്കും. അതിനാല്‍ ഞങ്ങളുടെ അമ്മമാരെ ഇനിയും ജീവിക്കാന്‍ അനുവദിക്കൂ കകഹഹ ....

എല്ലാ വിശ്വാസികള്‍ക്കും സ്‌നേഹവന്ദനം
മോന്‍സി കൊടുമണ്‍

എല്ലാ മതങ്ങളിലേയും പുരുഷ മേധാവിത്വം അവസാനിപ്പിക്കണം (മോന്‍സി കൊടുമണ്‍)
Join WhatsApp News
കീറ്റ് വാപ്പി 2019-01-22 08:19:47
പോപ്പുലര്‍ വിഷയങ്ങള്‍ കണ്ടെത്തി  കൈയ്യടി മേടിക്കാന്‍ ശ്രമിക്കുന്ന ഒരു കീറ്റ് വാപ്പ.
വിശ്വാസി ഒരു അടിമ ആണ് . വിശ്വാസിക്ക് ചോദ്യം ചെയ്യുവാനുള്ള അവകാശം ഇല്ല. 
നിങ്ങള്‍ ആദ്യം വിശ്വാസം വിടുക, എന്നിട്ട് എഴുതുക. ഇത് വെറും ഒരു പ്രഹസനം - 
അതേ ശ്രദ്ദിക്ക പെടാന്‍ ഉള്ള ഒരു വിഫല ശ്രമം. -നാരദന്‍ 
Thomas 2019-01-22 08:31:04
സ്ത്രീകൾ കൂടുതലും പീഡിപ്പിക്കപ്പെടുന്നത് അവരുടെ മത നേതാക്കളാലാണ് .അതുകൊണ്ടു മതത്തോടുള്ള അമിത ഭക്തി കുറക്കണം .തെറ്റു ചെയ്യുന്നവനെ അപ്പോൾ തന്നെ ശിക്ഷിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക