Image

ഡല്‍ഹിയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും

Published on 22 January, 2019
ഡല്‍ഹിയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന്‌ പകലും കൂരിരുട്ട്‌. രണ്ടാംദിവസവും ഡല്‍ഹിയില്‍ കനത്ത മഴ തുടരുകയാണ്‌.

ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെയാണ്‌ തലസ്ഥാനത്ത്‌ പലയിടത്തും രാവിലെ മുതല്‍ ; മഴ പെയ്‌തത്‌. കനത്ത മഴയെ തുടര്‍ന്ന്‌ തലസ്ഥാനത്തിന്റെ പലഭാഗങ്ങളിലും റോഡ്‌-റെയില്‍ ഗതാഗതം തടസപ്പെട്ടു.

മോശം കാലാവസ്ഥ കാരണം 15 ട്രെയിനുകളുടെ സമയക്രമം തെറ്റിയെന്നും ട്രെയിനുകള്‍ വൈകിയോടുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍ഐ. റിപ്പോര്‍ട്ട്‌ ചെയ്‌തു.

റോഡുകളില്‍ വെള്ളക്കെട്ട്‌ രൂപപ്പെട്ടതും കാഴ്‌ച കുറഞ്ഞതും കാരണം പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. രാവിലെ ഒമ്പത്‌ മണി വരെ ഡല്‍ഹിയില്‍ കൂരിരുട്ടായിരുന്നുവെന്നാണ്‌ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക