Image

'2014ല്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ ഹാക്ക്‌ ചെയ്യാന്‍ ബിജെപിയെ സഹായിച്ചത്‌ റിലയന്‍സ്‌ ജിയോ

Published on 22 January, 2019
'2014ല്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ ഹാക്ക്‌ ചെയ്യാന്‍ ബിജെപിയെ സഹായിച്ചത്‌ റിലയന്‍സ്‌ ജിയോ

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടെലികോം ഭീമനായ റിലയന്‍സ്‌ ബി.ജെ.പിയെ സഹായിച്ചുവെന്നും അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍.

വോട്ടുയന്ത്രം ഹാക്ക്‌ ചെയ്യാനുള്ള തീവ്രത കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള സിഗ്‌നലുകള്‍ ലഭ്യമാക്കിയത്‌ അവരാണ്‌. ഒമ്പതിടത്ത്‌ ഇതിന്‌ സൗകര്യങ്ങള്‍ ഒരുക്കി. വോട്ടുയന്ത്രങ്ങളില്‍ തിരിമറി നടത്തുകയാണെന്ന്‌ അതിലെ ജീവനക്കാര്‍ക്ക്‌ അറിയാമായിരുന്നില്ല. കമ്പ്യൂട്ടറില്‍ ഡാറ്റ എന്‍ട്രി നടത്തുന്നു എന്നാണ്‌ അവര്‍ ധരിച്ചതെന്നും അദേഹം പറഞ്ഞു.

2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ ഹാക്ക്‌ ചെയ്‌തിരുന്നുവെന്ന്‌ ഇന്ത്യന്‍ ഇ.വി.എം രൂപകല്‍പ്പനയില്‍ പങ്കാളിയായിരുന്ന സയ്യദ്‌ ഷൂജയാണ്‌ രംഗത്തെത്തിയത്‌. ലണ്ടനില്‍ വച്ചാണ്‌ ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ആവശ്യമെങ്കില്‍ ഹാക്ക്‌ ചെയ്‌ത രീതി വീണ്ടും കാണിക്കാമെന്നും ഹാക്കര്‍ സയ്യദ്‌ ഷൂജ പറഞ്ഞു.ലണ്ടനില്‍ വച്ചു നടന്ന വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ്‌ മാധ്യമപ്രവര്‍ത്തകരോട്‌ ഷൂജ ഇക്കാര്യം വെളിപ്പെടുത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക