Image

ഹാരിസണ്‍സ് കേസ്; ഭൂമിയ്ക്ക് വേണ്ടി ഏതറ്റം വരെയും സര്‍ക്കാര്‍ പോകാന്‍ തയ്യാറെന്ന് ഇ ചന്ദ്രശേഖരന്‍

Published on 22 January, 2019
ഹാരിസണ്‍സ് കേസ്; ഭൂമിയ്ക്ക് വേണ്ടി ഏതറ്റം വരെയും സര്‍ക്കാര്‍ പോകാന്‍ തയ്യാറെന്ന് ഇ ചന്ദ്രശേഖരന്‍

 ഹാരിസണ്‍സ് കേസില്‍ നിയമനടപടികള്‍ സര്‍ക്കാര്‍ മരവിപ്പിക്കുന്നുവെന്ന തരത്തില്‍ എത്തിയ വാര്‍ത്തയ്ക്ക് പ്രതികരണവുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്ത്.

സര്‍ക്കാര്‍ ആര്‍ക്കും ഭൂമി വിട്ടുകൊടുക്കില്ലെന്നും ഭൂമിയ്ക്ക് വേണ്ടി ഏതറ്റം വരെയും സര്‍ക്കാര്‍ പോകാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ഹാരിസണിന്റെ കൈവശമുളള ഭൂമിയില്‍ ഉടമസ്ഥത തെളിയിക്കുന്നത് സംബന്ധിച്ച്‌ സിവില്‍ കോടതികളെ സമീപിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ലെന്നും പാട്ടക്കരാര്‍ ലംഘിച്ചു കൊണ്ട് ഹാരിസണ്‍സ് മറിച്ചു വിറ്റ തോട്ടങ്ങള്‍ ഉപാധികളില്ലാതെ പോക്കുവരവ് ചെയ്യാനുള്ള നീക്കം സജീവമായി നടക്കുന്നുവെന്നും വാര്‍ത്ത എത്തിയിരുന്നു.

സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 78000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേരള ഭൂസംരക്ഷണ നിയമം അനുസരിച്ച്‌ ഹാരിസണിന്റെ കൈവശമുളള ഭൂമി ഒഴിപ്പിക്കുവാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക